ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30-ന് വൈകുന്നേരം 5 മണി മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അറുപത്തേഴാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഈവര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി സംബന്ധിക്കുന്നത് കെ.പി.സി.സി വൈസ് പ്രസിഡന്റും കേരളാ ഹൈക്കോടതിയിലെ ഗവണ്മെന്റ് പ്ലീഡറുമായ ശ്രീമതി ലാലി വിന്‍സെന്റാണ്. കൂടാതെ അമേരിക്കന്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. പെന്‍സില്‍വേനിയ ചാപ്റ്റര്‍ പ്രസിഡന്റ് കുര്യന് രാജന്റെ അധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനത്തില്‍ ഐ.എന്‍.ഒ.സി യു.എസ്.എ നാഷണല്‍ ചെയര്മാന് ശുദ്ധ് പ്രകാശ് സിംഗ്, പ്രസിഡന്റ് ലവിറ്റ ഭഗത് സിംഗ്, നാഷണല്‍ ഐ.എന്‍.ഒ.സി കേരളാ ചെയര്മാന് കളത്തില്‍ വര്‍ഗീസ്, പ്രസിഡന്റ് ജോബി ജോര്‍ജ്, നാഷണല്‍ കേരളാ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്മാന് അഡ്വ. ജോസ് കുന്നേല്‍, ബോര്‍ഡ് മെമ്പര്‍ അലക്സ് തോമസ്, പെന്‍സില്‍വേനിയ കേരളാ ചാപ്റ്റര്‍ ട്രഷറര്‍ ഐപ്പ് ഉമ്മന്‍ മാരേട്ട്, ജോയിന്റ് ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്, മുന്‍ ജനറല്‍ സെക്രട്ടറി സാബു സ്കറിയ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. പൊതുസമ്മേളനത്തിനുശേഷം നടക്കുന്ന കലാപരിപാടികളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും, ഈവര്‍ഷം വ്യത്യസ്തമായ രീതിയില്‍ നൃത്താവിഷ്കാരങ്ങള്‍ കോര്‍ത്തിണക്കി അതിഥികള്‍ക്ക് നയനമനോഹാരിത വിളിച്ചോതുന്ന നൂതന പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് കണ്‍വീനര്‍മാരായ ജീമോന്‍ ജോര്‍ജും, ചെറിയാന് കോശിയും അറിയിച്ചു. ഇന്ത്യയുടെ അറുപത്തേഴാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്ത് നമ്മുടെ രാജ്യത്തോടുള്ള രാജ്യസ്നേഹം പ്രദര്‍ശിപ്പിക്കുന്ന അവസരമാക്കി ഇതിനെ വിനിയോഗിക്കണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സന്തോഷ് ഏബ്രഹാം ആഹ്വാനം ചെയ്യുകയും, ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ ഇന്ത്യക്കാരേയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. പി.ആര്.ഒ ദാനിയേല്‍ പി. തോമസ് അറിയിച്ചതാണ് ഈവാര്‍ത്ത. കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന് രാജന് (610 457 5868), സന്തോഷ് ഏബ്രഹാം (215 605 6914), ചെറിയാന് കോശി (201 286 9169), ഐപ്പ് ഉമ്മന്‍ മാരേട്ട് (267 688 4500), ഫിലിപ്പോസ് ചെറിയാന് (215 605 7310).
Comments