ലോസ്ആഞ്ചലസ്: ലോസാഞ്ചലസ് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ജനുവരി 24-നു വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കും, ലദീഞ്ഞിനും കാര്‍മികത്വം വഹിച്ചത് വിസ്കോണ്‍സില്‍ സെന്റ് ആന്റണി ഓഫ് പാദുവ വികാരി ഫാ. ഷാജി പഴുക്കത്തറയും, ഇടവക വികാരി ഫാ. കുര്യാക്കോസ് വാടനയും ആണ്. ഓരോ ക്രൈസ്തവന്റേയും ദൈനംദിന ജീവിതത്തിലൂണ്ടാകുന്ന കുരിശുകളെ അഭിമുഖീകരിച്ച് ധീരമായി ജീവിക്കാന്‍ വി. സെബസ്ത്യാനോസിന്റെ ജീവിതവും രക്ഷസാക്ഷിത്വവും നമുക്ക് മാതൃകയാകട്ടെ എന്ന് ഫാ. ഷാജി പഴുക്കത്തറ തന്റെ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു. വി. കുര്‍ബാനയ്ക്കുശേഷം ഇടവകയിലെ ഭക്തജനങ്ങള്‍ കഴുന്ന് എടുക്കുകയുണ്ടായി. സെബാസ്റ്റ്യന്‍ ചൂണ്ടക്കാരന്, സെബി പെരേപ്പാടന് എന്നിവരാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്.
Comments