ന്യൂയോര്‍ക്ക്: 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2016 18 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവുമായിരിക്കുന്നതിനായി ഒരു മൂന്നംഗ തിരഞ്ഞെടുപ്പു കമ്മീഷനെ 2016 മാര്‍ച്ച് 26 ന് നടന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റീ യോഗത്തില്‍ തിരഞ്ഞെടുത്തതായി ട്രസ്റ്റീബോര്‍ഡ് ചെയര്മാന് പോള്‍ കറുകപ്പള്ളില്‍ അറിയിച്ചു. ഇലക്ഷന് കമ്മിറ്റി ചെയര്‍മാനായി ഫ്ളോറിഡയില്‍ നിന്നുള്ള ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്മാന് കുടിയായ ജോര്‍ജി വര്ഗീസ്നെയും മെംബേര്‍സ് ആയി ന്യൂയോര്‍ക്കില്‍ നിന്നുള്ള മുന്‍ ഫൊക്കാന സെക്രട്ടറി കുടി യായ ടെറന്‍സണ്‍ തോമസ്, ട്രസ്റ്റീ ബോര്ഡ്മെംബേര് ആയ വിപിന്‍ രാജിനെയും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി എല്ലാ അംഗ സംഘടനകളും അവരവരുടെ അംഗത്വം പുതുക്കുന്നതോടൊപ്പം, അവരുടെ മെംബര്‍ഷിപ്പ് ലിസ്റ്റും അതനുസരിച്ചുള്ള ഡെലിഗേറ്റ്സിന്റെ ലിസ്റ്റും എത്രയും വേഗം അയച്ചു തരണമെന്ന് ഇലക്ഷന് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. നിയമപ്രകാരമുള്ള ദിവസത്തിനുള്ളില്‍ ലഭിക്കുന്ന അംഗ സംഘടനകളിലെ ഡെലിഗേറ്റുകള്‍ക്കു മാത്രമേ ജനറല്‍ കൗണ്‍സിലില്‍ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. ഫൊക്കാനഎക്സിക്യൂട്ടീവ്കമ്മിറ്റിയിലേക്കും, നാഷണല്‍ കമ്മിറ്റിയിലേക്കും ബോര്‍ഡ് ഓഫ് ട്രസ്റ്റീയിലേക്കും മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം നിയമാവലി അനുസരിച്ച് സ്ഥാനാര്‍ത്ഥി പട്ടികകള്‍ അയക്കുവാനും അവസരങ്ങളുണ്ട്. 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ ആണ് ഈ ഇലക്ഷന് നടക്കുക.
Comments