ന്യുയോര്‍ക്ക്: പ്രശസ്ത അധ്യാപകനും ഗവേഷകനും വാഗ്മിയുമായ ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി മാധവന് നായര്‍ അനുശോചനം രേഖപ്പെടുത്തി വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവും പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ മുന്‍ നിര പോരാളിയുമായിരുന്ന ഡോ. ശ്രീധര്‍ കാവില്‍ ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയില്‍ മാര്‍ക്കറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു. നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങളും നാമത്തിന്റെ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട് . ഡോ. ശ്രീധര്‍ കാവിലിന്റെ ആകസ്മിക നിര്യാണം മലയാളി സമൂഹത്തെ പ്രത്യേകിച്ച് സഹപ്രവര്‍ത്തരെയും സുഹ്രുത്തുക്കളെയും ദുഖത്തിലാഴ്ത്തുന്നുവെന്ന് മാധവന് നായര്‍ പ്രസ്താവനയില്‍ അനുശോചിച്ചു
Comments