തോമസ് റ്റി. ഉമ്മന്‍ (കണ്‍വീനര്‍)
നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ സി എസ് ഐ ഇടവകയായ ന്യൂ യോര്‍ക്ക് മലയാളം കൊണ്ഗ്രി ഗേഷന്‍ ഓഫ് ഗ്രേ റ്റര്‍ ന്യൂ യോര്‍ക്ക് ഇടവകയുടെ വാര്‍ഷിക കണ് വന്‍ ഷന് സെപ്തംബർ 2, 3 തീയതികളില്‍ ലോങ്ങ് ഐലന്‍ഡിലെ സീഫോര്‍ഡ് സി എസ് ഐ ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നു. "ഗോസ്പൽ ലൈഫ് " എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ധ്യാന വിഷയം. മലങ്കര ഓർത്തഡോൿസ് സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്തമോസ് മെത്രാപ്പോലീത്തായാണ് കണ്‍വന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുന്നത്. പ്രഥമയോഗം സെപ്റ്റംബർ 2 - ന് (വെള്ളി) വൈകിട്ട് 7 മണിക്ക് ആരംഭിക്കും. സെപ്റ്റംബർ 3- ന് (ശനി) 6:30 നു കണ്വന്ഷന് ആരംഭിക്കും. ശനിയാഴ്ച ഉച്ച കഴിഞ്ഞു 4 മുതല്‍ 6 വരെ യുവജനങ്ങൾക്കായുള്ള സെഷനും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി: റവ. റോബിൻ ഐപ്പ് മാത്യു (516)-342-9879, കൺവീനർ: തോമസ് റ്റി. ഉമ്മന്‍ (631) 796 -0064, ജോ. കൺവീനർ: കോരുത് കിണറ്റുകര (631 ) 462 -6783 , സെക്രട്ടറി: മാത്യു ജോഷ്വാ (516) 761 -2406 എന്നിവരുമായി ബന്ധപ്പെടുക. സി എസ ഐ ദേവാലയത്തിന്റെ വിലാസം: 3833 ജെറുസലേം അവന്യു, സീഫോർഡ് , ന്യൂ യോർക്ക് 11783.
Comments