ഗാർലന്റ് (ഡാലസ്) ∙ ഡാലസ് ഫോർട്ട് വർത്ത് മലയാളികൾ ഒത്തുചേർന്ന് ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്തുന്നു. സെപ്റ്റംബർ 3 ശനിയാഴ്ച വൈകിട്ട് 3.30 ചിരിയരങ്ങിന് വേദിയൊരുക്കുന്നത് കേരള അസോസിയേഷൻ ഓഫ് ഡാലസാണ്. അസോസിയേഷൻ കോൺഫറൻസ് ഹാളിൽ പരിപാടികൾക്ക് കൃത്യ സമയത്ത് ആരംഭിക്കും. ജോസ് ഒച്ചാലിൽ, പി. ടി. സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചിരിയരങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കേരള അസോസിയേഷൻ ജന. സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു. ഓരോ വർഷവും ചിരിയരങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായി റോയി പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജോസ് ഓച്ചാലിൽ : 469 363 5642, പി. ടി. സെബാസ്റ്റ്യൻ : 214 435 5407 എന്നിവരെ ബന്ധപ്പെടേണ്ടതാണ്. പ്രവേശനം സൗജന്യമാണ്.
Comments