ഹൂസ്റ്റണ്‍: ലവ് റ്റു ഷെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി നടത്തി വരുന്ന ഫ്രീ ഹെല്‍ത്ത് ഫെയര്‍ 6 വര്‍ഷമായ ഇത്തവണയും 2016 സെപ്റ്റംബര്‍ 10ന് ശനിയാഴ്ച ദിവസം, രാവിലെ 8 മണി മുതല്‍ 12 മണിവരെ, ഡോ.ലക്ഷ്മി നായരുടെ സായി പ്രൈമറി കെയര്‍/ ന്യൂ ലൈഫ് പ്ലാസ(3945, CR-58, മാന്വെല്, ടെക്സാസ്-77578)യില്‍ വെച്ച്, പ്രമുഖ ആശുപത്രികളുടെയും ഫാര്‍മസികളുടെയും മറ്റു ഏതാനും മുഖ്യ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്. മെഡിക്കല്‍ പരിശോധനയില്‍, ഇകെജി, അള്‍ട്രാസൗണ്ട്, മാമ്മോഗ്രാം, കേഴ്വി, കാഴ്ച തുടങ്ങിയവ ഉള്‍പ്പെടെയുള്ള 20 ലേറെ ജനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ആദ്യമെത്തുന്ന 100 പേര്‍ക്ക് സൗജന്യ ഫഌ ഷോട്ട് നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 281 402 6585 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
Comments