ഡെലവെയര്‍: നായര്‍ സൊസൈറ്റി ഓഫ് ഡെലവെയര്‍വാലി അസോസിയേഷന്റെ ( എന്‍ എസ് ഡി) ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 17 തീയതി, ശനിയാഴ്ച സെന്റ് ജോണ്‍സ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വെച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു. വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയുടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും പുലികളിയുടെയും അകമ്പടിയോടെ വേദിയിലെത്തിയ മാവേലി മന്നന് ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും ഐശ്വര്യസമ്പൂര്‍ണ്ണമായ ഓണാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കേരളത്തിന്റെ തനതു കലാരൂപമായ പുലികളിയും, തിരുവാതിരയും വേദിയില്‍ അരങ്ങേറി. എന്‍.എസ്. ഡി സെക്രട്ടറി വിശ്വനാഥന് പിള്ളയുടെ നേത്യത്വത്തില്‍ നടത്തപ്പെട്ട ഓണാഘോഷച്ചടങ്ങിലേക്ക് എന്‍.എസ്.ഡി പ്രസിഡന്റ് സുജാ പിള്ള വിശിഷ്ടാതിഥികളെ വേദിയിലേക്ക് സ്വാഗതംചെയ്തു. തുടര്‍ന്ന് മുഖ്യാതിഥിയായിരുന്ന പൂജ്യസ്വാമി സിദ്ധാനന്ദജി ഭദ്രദീപം കൊളുത്തുകയും ഓണസന്ദേശം നല്കുകയുംചെയ്തു. സ്വാമിനി ഗംഗാനന്ദ, എസ്.എന്‍.ഡി.പി പ്രസിഡന്റ് പി. കെ സോമരാജന്,വൈസ് പ്രസിഡന്റ് കെ. ജി രാജന് കുട്ടി, പ്രോഗ്രാം ചെയര്മാന് സുധാകരന് ഗോപാലന് , കെ.എച്ച്.എന്‍.എ ബോര്‍ഡ് മെംബര്‍ മുരളീക്യഷ്ണന് തുടങ്ങിയവര്‍ ഓണം ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് ജൂണ്‍ മാസത്തില്‍ കോര്‍ ക്രീക്ക് പാര്‍ക്കില്‍ നടത്തിയ പിക്നിക്കില്‍ സമ്മാനാര്ഹരായവര്ക്കു സ്വാമി സിദ്ധാനന്ദജി സമ്മാനങ്ങള്‍ വിതരണം ചെയ്തു. സാംസ്കാരികചടങ്ങിനു പ്രസിഡന്റ് സുജാ പിള്ള സ്വാഗതവും സെക്രട്ടറി വിശ്വനാഥന് പിള്ള നന്ദിയും അര്‍പ്പിച്ചു.വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം വര്‍ണ്ണ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. എന്‍.എസ്.ഡി അംഗങ്ങളുടെ വിവിധ കലാപരിപാടികളായ ഗാനാലാപനങ്ങളും, ന്യത്തങ്ങളും, കവിതാലാപനവും ഓണാഘോഷങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകി. സിനു നായര്‍, അഞ്ജനാ കുറുപ്പ്, ആരതി പിള്ള എന്നിവര്‍ സാംസ്കാരിക പരിപാടികളുടെ എംസിയായും അര്ജ്ജുന് പിള്ള, ആദിത്യന് കുറുപ്പ് എന്നിവര്‍ പ്രോഗ്രാം എംസിയായും പ്രവര്‍ത്തിച്ചു. എന്‍.എസ്.ഡി അംഗങ്ങള്‍ ഒരുക്കിയ ഓണപൂക്കളം പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. എന്‍.എസ്.ഡിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വിവിധ സബ് കമ്മിറ്റികളും ഓണാഘോഷപരിപാടികള്‍ ഗംഭീരമാക്കുവാന്‍ അഹോരാത്രം പ്രയത്നിച്ചു. ഓണാഘോഷപ്പരിപാടികളെക്കൂടാതെ എന്‍.എസ്.ഡി നടത്തിയ ഈ വര്‍ഷത്തെ കര്‍മ്മപദ്ധതികളിലെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു ക്രാഡില്‍സ് ടു ക്രയോണ്‍സ് സന്ദര്‍ശനം. കാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി എന്‍.എസ്.ഡി അംഗങ്ങള്‍ (നവജാതശിശുക്കള്‍ മുതല്‍ 12 വയസ്സിനും ഇടയില്‍ വരെ ഉള്ള) കുട്ടികള്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്കൂള്‍ പഠനോപാധികള്‍ എന്നിവ അന്നേദിവസം സമാഹരിച്ച് നല്കുകയുണ്ടായി. കൂടാതെ ഹൈന്ദവാഘോഷങ്ങളായ വിഷുവും, ശിവരാത്രിയും, രാമായണവായനയും നടത്തി. വരുംമാസങ്ങളില്‍ നടത്താനിരിക്കുന്ന ബാങ്ക്വറ്റിനെപ്പറ്റിയും, മകരമണ്ഡലാഘോഷങ്ങളെപ്പറ്റിയും ചര്‍ച്ച നടക്കുന്നതായി നായര്‍ സൊസൈറ്റി ഓഫ് ഡെലവെയര്‍വാലിയുടെ വൈസ് പ്രസിഡന്റ് സോയ നായര്‍ അറിയിച്ചു.
Comments