ഒന്റാരിയോ (കാനഡ): ഹാല്‍ട്ടണ്‍ മലയാളീസ് അസോസിയേഷന്റെ അഞ്ചാമതു വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരളപ്പിറവി ദിനം 2016 നവംബര്‍ അഞ്ചാം തീയതി ശനിയാഴ്ച, വൈകുന്നേരം 5 മണിക്ക് ബര്‍ലിംഗ്ടന്‍ കോര്‍പ്പസ് ക്രിസ്റ്റി സെക്കന്‍ഡറി സ്ക്കൂളില്‍ വച്ച് കൊണ്ടാടുകയാണ്. ഡിന്നറിനോടനുബന്ധിച്ചു നടക്കുന്ന ആഘോഷങ്ങളില്‍ ആരാധ്യനായ ബര്‍ലിംഗ്ടന്‍ നഗരപിതാവ് റിക്ക് ഗോള്‍ഡ്റിംഗ്, പ്രശസ്ത മലയാള ചലച്ചിത്രതാരം മാതു എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. വിവിധ നൃത്തരൂപങ്ങള്‍, സ്കിറ്റുകള്‍, പാട്ടുകള്‍, ചെണ്ടമേളം എന്നിവ കോര്‍ത്തിണക്കിയുള്ള മനോഹരമായ കലാപരിപാടികള്‍ അണിയറയില്‍ തയ്യാറായി വരുന്നുണ്ട്. ശനിയാഴ്ചകളില്‍ കുട്ടികള്‍ക്കായി നടത്തപ്പെടുന്ന മലയാളം സ്കൂള്‍ അസോസിയേഷന്റെ നേട്ടങ്ങളിലെ ഒരു നാഴികക്കല്ലാണ്.
മലയാളഭാഷാ പഠനത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികള്‍ക്കുള്ള പുരസ്കാരങ്ങള്‍ പ്രസ്തുത ആഘോഷവേദിയില്‍ വച്ച് നല്‍കുന്നതാണ്. അസോസിയേഷന് വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി ചെസ്സ് ടൂര്‍ണ്ണമെന്റുകളും നടത്തുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരങ്ങളിലെ ബാഡ്മിന്റന്‍ ക്ലബ്ബും, ശാസ്ത്രീയസംഗീത ക്ലാസ്സുകളും ഹാല്‍ട്ടണ്‍ മലയാളീസ് അസോസിയേഷന്റെ വിജയകരമായ സംരംഭങ്ങളാണ്. അഞ്ച് വര്‍ഷം മുമ്പ് രൂപം കൊടുത്ത അസോസിയേഷന് ആകര്‍ഷകമായ ഒട്ടേറെ പ്രവര്ത്തനപരിപാടികളുമായി, ഹാല്‍ട്ടണ്‍ റീജ്യണിലെ മലയാളികളുടെ പ്രിയപ്പെട്ട കൂട്ടായ്മയായി ഇന്ന് മാറിയിരിക്കുകയാണ്. റീമാക്സ് റിയാല്‍റ്റിയിലെ മനോജ് കരാത്തയാണ് പരിപാടികളുടെ പ്രധാന പ്രായോജകന്. ആഘോഷപരിപാടികളിലേയ്ക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലേയ്ക്കും എല്ലാവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.
ടിക്കറ്റിനും സ്പോണ്‍സര്‍ഷിപ്പിനും ബന്ധപ്പെടുക: ബിന്‍സ് മണ്ഡപം (പ്രസിഡന്റ്) 289 208 7614, ശിവ ചാക്കോളി (സെക്രട്ടറി) 647 463 1711, സജീവ് കോടോത്ത് (ട്രഷറര്‍) 905 730 2778.
Comments