ഷിക്കാഗോ ∙ സെന്റ് തോമസ് മാർത്തോമ ചർച്ച് വാർഷിക കൺവൻഷൻ ഒക്ടോബർ 14 മുതൽ 16 വരെ. ബൈബിൾ പണ്ഡിതനും സുവിശേഷ പ്രാസംഗികനും കഴിഞ്ഞ 40 വർഷമായി പൂർണ്ണസമയ സുവിശേഷ പ്രവർത്തകനുമായ ബേബികുട്ടി പുല്ലാടാണ് കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തുന്നത്. ഒക്ടോബർ 14 ന് വൈകിട്ട് 7നും 15 ന് വൈകിട്ട് 6.30 നും ഒക്ടോബർ 16 ന് ഞായറാഴ്ച രാവിലെ 10നും ആയിരിക്കും. കൺവൻഷൻ ക്രമീകരിക്കുന്നത്. കൺവൻഷനിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: റവ. ഡോ. ശലമോൻ (വികാർ): 630 802 2766 ജോൺസൺ വളളിയിൽ : 847 830 7276 തോമസ് ലാത്തറ : 847 452 9122
Comments