അറ്റ്ലാന്റാ∙ അറ്റ്ലാന്റാ ക്രിസ്ത്യൻ ബ്രദറൺ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 16ന് ക്രിസ്തീയ സംഗീതസായാഹ്നം സംഘടിപ്പിക്കുന്നു. ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ലോറൻസ് വില്ല വെസ്റ്റ് പൈക്ക് സ്ട്രീറ്റിലെ അസംബ്ലി ഹാളിൽ നടക്കുന്ന ഗാനശുശ്രൂഷയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. നിരവധി സംഗീത സദസുകളിൽ ക്രിസ്തീയ ഗാനങ്ങൾ ആലപിച്ച് സംഗീതാസ്വാദകരുടെ മനം കവർന്ന മാത്യു ജോൺ, ജെ. പി. രാജൻ ടീമാണ് സംഗീത സായാഹ്നം സമ്പന്നമാക്കാൻ എത്തിച്ചേർന്നിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് - ജോസഫ് വർഗീസ് : 678 642 3447, മില്ലർ തോമസ്: 678 641 8715
Comments