ഡാലസ് ∙ ഒക്ടോബർ 16 ന് വൈകിട്ട് 6 മണി മുതൽ ‘നിൻ സ്നേഹം പാടിടുവാൻ’ എന്ന ക്രിസ്തീയ സംഗീതസായാഹ്നം ഐപിസി ഹേബ്രോൺ ചർച്ചിൽ നടക്കുന്നതാണ്. സ്നേഹ സാഗരമായ ശ്രീയേശുവിന്റെ ദിവ്യസ്നേഹത്തെ പ്രകീർത്തിക്കുന്ന ആത്മീക ഗാനങ്ങൾ ആലപിക്കുന്നത് ക്രൈസ്തവ ലോകത്തിന്റെ പ്രസിദ്ധരായ ഗായകരാണ്. കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികം നൂറു കണക്കിനു ക്രൈസ്തവ ഗാനങ്ങൾ ആലപിച്ച ജോസ് പ്രകാശ് നേതൃത്വം കൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: ജോസ് പ്രകാശ് / എസ്. പി. ജയിംസ് : 214 334 6962
വാർത്ത ∙ ജോയ് തുമ്പമൺ
Comments