അമേരിക്കയിലെ മലയാളി സംഘടനകളുടെ സം ഘടനയായ ഫൊക്കാനയുടെ പുതിയ പ്രസിഡന്റായി ഫിലാഡല്ഫിയായില് നിന്നുമുള്ള തമ്പി ചാക്കോ തെരഞ്ഞെടുക്കപ്പെട്ടു. എതിര് സ്ഥാനാര് ത്ഥിയായിരുന്ന മാധവന് നായര്‍ പിന്വാങ്ങുഅകയാണെന്ന് ജനറല്‍ കൊണ്സിലിനെ അറിയിച്ചതിനെ തുടര്‍ന്ന് തമ്പി ചാക്കോ എതിരില്ലാതെ തെരഞ്ഞെടുക്കപെടുകയായിരുന്നു.
ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ പത്തു വര്‍ഷം ജോലി ചെയ്ത തിരുവല്ല, കുമ്പനാട് കൊടുന്തറ കുടുംബാംഗമായ തമ്പി ചാക്കോ എയര്‍ ഫോഴ്സിലെ ജോലി രാജി വച്ച് 1975ല്‍ അമേരിക്കയിലെത്തി.
മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ പ്രസിഡന്റായി നാലുതവണ തിരഞ്ഞെടുക്കപ്പെട്ട തമ്പി ചാക്കോ പിന്നീട് രണ്ട് തവണ പമ്പ മലയാളി അസോസിയേഷന് പ്രസിഡന്റായി ചുമതല നിര്‍വഹിച്ചു. മാപ്പ്, കല, പമ്പ, മേള തുടങ്ങിയ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച 'ട്രൈസ്റ്റേറ്റ് കേരള ഫോറ'ത്തിന്റെ സ്ഥാപക ചെയര്‍മാനായി മൂന്നു വര്‍ഷം സേവനം കാഴ്ചവച്ചു.
Comments