ഫിലാഡൽഫിയ പമ്പ അസോസിയേഷൻ സാരഥി തമ്പി ചാക്കോ പുതിയ പ്രസിഡന്റ്
ഫിലാഡൽഫിയ: എതിർ സ്ഥാനാർത്തി മാധവൻ നായർ പിന്മാറിയതിനെ തുടർന്ന് തമ്പി ചാക്കോ ഫൊക്കാനയുടെ പുതിയ പ്രസിഡന്റ് ആയി എതിരില്ലാതെ തിരഞ്ഞെടുക്ക പ്പെടുകയായിരുന്നു. ട്രഷറർ സ്ഥാനാർത്ഥിയായി തമ്പിച്ചാക്കോ ടീമിലെ സനല്‍ ഗോപിനാഥ് പിൻവാങ്ങിയതോടെ മാധവൻ ബി നായർ ടീമിലെ ഷാജി വര്‍ഗീസ് ഫൊക്കാനയുടെ ട്രെഷറർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി ഫിലിപ്പോസ് ഫിലിപ് വിജയിച്ചു - ടോമി കോക്കാട് ആയിരുന്നു എതിർ സ്ഥാനാർഥി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് – ജോയി ഇട്ടൻ വിജയിച്ചു - ജോസഫ് കുര്യപ്പുറത് ആയിരുന്നു എതിർ സ്ഥാനാർഥി വൈസ് പ്രസിഡന്റ് -ജോസ് കാനാട്ട് വിജയിച്ചു - സണ്ണി ജോസഫിന് ആയിരുന്നു എതിർ സ്ഥാനാർഥി അസിസ്റ്റന്റ് സെക്രട്ടറി -ഡോ മാത്യു വര്‍ഗീസ് വിജയിച്ചു - ജോര്‍ജ് ഓലിക്കലിന് ആയിരുന്നു എതിർ സ്ഥാനാർഥി ട്രഷററായി ഷാജി വർഗീസിനെയും , അസിസ്റ്റന്റ് ട്രഷററായി ഏബ്രഹാം കളത്തിലിനേയും തെരഞ്ഞെടുത്തു ബോര്‍ഡ് ഓഫ് ട്രസ്റ്റി- ലീല മാരേട്ട് 70 വിജയിച്ചു - രാജു സഖറിയ ആയിരുന്നു എതിർ സ്ഥാനാർഥി അടുത്ത ഫൊക്കാന കൺവെന്ഷൻ ഫിലാഡൽഫിയ യിൽ നടത്തപ്പെടും എന്ന് പുതിയ പ്രസിഡന്റ് അറിയിച്ചു.
സുമോദ് നെല്ലിക്കാല
Comments