ഡിട്രോയ്റ്റ്∙നോര്‍ത്ത് അമേരിക്ക യൂറോപ്പ് മുന്‍ ഭദ്രാസനാധിപനും കൊട്ടാരക്കര പുനലൂർ മാര്‍ത്തോമാ ഭദ്രാസനാധിപനുമായ റൈറ്റ് റവ. ഡോ. യൂയാക്കിം മാര്‍കൂറിലോസ് എപ്പിസ്ക്കോപ്പാ ഒക്ടോബര്‍ 18 ചൊവ്വാഴ്ച ഇന്റര്‍നാഷണൽ പ്രയര്ലയനില് മുഖ്യപ്രഭാഷണം നല്കുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍നാഷണല്‍ പ്രയര്ലയ്ന് എല്ലാ ചൊവ്വാഴ്ചയും രാത്രി 9ന് (ഇഎസ്ടി) (ന്യൂയോര്‍ക്ക് ടൈം) സജീവമാകുമ്പോൾ വിവിധ മതങ്ങളില്‍, വിശ്വാസങ്ങളില്‍ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറുന്നു. പ്രഗല്ഭരും പ്രശസ്തരും ദൈവവചന പണ്ഡിതന്മാരും നല്കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍പേരെ ആകര്‍ഷിക്കുന്നു.
ഒക്ടോബര്‍18 ചൊവ്വാഴചയിലെ പ്രയര്ലൈന്സന്ദേശം നല്‍കുന്നത് യൂയാക്കിം മെത്രാച്ചനാണ്. അമേരിക്കന്‍, കാനഡ ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിച്ചേര്‍ന്നിരിക്കുന്ന തിരുമേനിയുടെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1605 562 3140 എന്ന ഫോണ്‍നമ്പര്‍ ഡയല് ചെയ്ത് 656750 എന്ന കോഡ് പ്രസ് ചെയ്യണമെന്നു സംഘാടകർ അറിയിച്ചു. ഡിട്രോയറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ തന്ന ഈമെയിലുമായോ, ഫോണ്നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ucmprayerline@gmail.com, സി.വി. സാമുവേല്‍(ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207.
Comments