ഡാലസ് ∙ ഡാലസ് സെന്റ് പോൾസ് മാർത്തോമ ചർച്ച് യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരാറുളള വാർഷിക കൺവൻഷൻ ഒക്ടോബർ 21, 22 തീയതികളിൽ നടത്തപ്പെടും. സുവിശേഷ പ്രാസംഗികനും വചന പണ്ഡിതനുമായ ഡിനേഷ് ഇ. ജോസഫ് വാരിയാപുരമാണ് കൺവൻഷനിലെ മുഖ്യ പ്രാസംഗികൻ. ഒക്ടോബർ 21, 22 (വെളളി, ശനി) ദിവസങ്ങളിൽ വൈകിട്ട് 7 മണിക്ക് ഗാനശുശ്രൂഷയോടെ കൺവൻഷൻ ആരംഭിക്കും. മസ്കിറ്റ് ബാർണിസ് ബ്രിഡ്ജിൽ സ്ഥിതി ചെയ്യുന്ന സെന്റ് പോൾസ് ദേവാലയത്തിലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. കൺവൻഷനിലേക്ക് ഏവരേയും പ്രാർത്ഥനാ പൂർവ്വം സ്വാഗതം ചെയ്യുന്നതായി വികാരി ഷൈജു പി. ജോൺ, സഖ്യം സെക്രട്ടറി അജു മാത്യു എന്നിവർ അറിയിച്ചു.
Comments