ഡാലസ് ∙ ഡാലസ് മലങ്കര കത്തോലിക്കാ സഭയുടെ രജത ജൂബിലി സമാപന സമ്മേളനത്തിൽ മുഖ്യതിഥിയായി കേരള മുൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ജേക്കബ് പുന്നൂസ് പങ്കെടുക്കും.നവംബർ 18, 19, 20 തീയതികളിലാണ് രജത ജൂബിലി സമാപന സമ്മേളന പരിപാടികൾ സംഘടിപ്പിക്കുന്നത്. സമാപന സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന കുടുംബ സംഗമത്തിൽ ഡിജിപി ജേക്കബ് പുന്നൂസിനു പുറമെ ഏബ്രഹാം ഉരംബക്കൽ അച്ചനും പങ്കെടുക്കും. ഡിജിപി എന്ന നിലയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് വിശ്രമ ജീവിതം നയിക്കുന്ന കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയായ ജേക്കബ് പുന്നൂസ് ആദ്യമായാണ് അമേരിക്കൻ സന്ദർശനത്തിനെത്തുന്നത്. 38 വർഷത്തെ ഔദ്യോഗിക ജീവിതാനുഭവങ്ങളെ പങ്കിടുന്നത് ഇടവക ജനങ്ങളുടെ മാനസികവും ആത്മീകവുമായ വളർച്ചയെ സഹായിക്കും. അമേരിക്കൻ കൂട്ടായ്മകളിൽ കുടുംബ സെമിനാറുകൾക്കും കൗൺസിലിങ്ങിനും ധ്യാനങ്ങൾക്കും നേതൃത്വം നൽകി വരുന്ന ഏബ്രഹാം ഉറംബക്കൽ അച്ചന്റെ സാന്നിധ്യം ആത്മീയ ചൈതന്യം പകരുമെന്നും കുടുംബ സംഗമത്തിലേക്ക് സഭാ ഭേദമെന്യേ ഏവരേയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : ഫാ. ജോസഫ് നെടുമാൻ കുഴിയിൽ : 214 402 0376, വർഗീസ് മാത്യു : 214 609 3931, വിജി ചെംമ്പനാൽ: 817 800 0730
Comments