നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം , ഓർത്തഡോക്സ് സൺഡേ സ്കൂൾ അസോസിയേഷൻ 2016 ടാലന്റ് മൽസരങ്ങളും ടാലന്റ് ഷോയും സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, 1009 Unruh അവന്യൂ, ഫിലാഡൽഫിയ -19111 , ശനിയാഴ്ച ഒക്ടോബർ 29, 2016 ന് സംഘടിപ്പിച്ചിരിക്കുന്നു. കാനഡ, ബോസ്റ്റൺ, ന്യൂയോർക്ക് റീജിയൻ, ന്യൂജേഴ്സി, നോർത്ത് കരോലിന, വാഷിംഗ്ടൺ ഡിസി , ഫിലാഡൽഫിയ എന്നീ ഏഴു മേഖലകളിൽ നിന്നുമുള്ള പള്ളികൾ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഓർത്തഡോക്സ് സൺഡേ സ്കൂൾ അസോസിയേഷനിൽ അടങ്ങിയിരിക്കുന്നു. ഒക്ടോബർ 29 ന് ആയിരത്തിൽ പരം കുട്ടികൾ ,അവരുടെ മാതാപിതാക്കൾ എന്നിവർ ഉൾപ്പെടുന്ന വലിയ ഒരു ജനാവലിയെയാണ് പ്രതീക്ഷിക്കുന്നത് നോർത്ത് ഈസ്റ്റ് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം സംഘടിപ്പിക്കുന്ന വലിയ പരിപാടികളിൽ ഒന്നാണിത്. ടാലന്റ് മൽസരങ്ങളിലേക്കും , ടാലന്റ് ഷോയിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഓർത്തഡോക്സ് സൺഡേ സ്കൂൾ സെക്രട്ടറി അജു തര്യൻ അറിയിച്ചു
വാർത്ത - ജിനേഷ് തമ്പി
Comments