ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലോജിസ്റ്റിക്സില്‍ ജോലി ചെയ്യുന്നവരുടെയും ജോലിയില്‍ നിന്ന് വിരമിച്ച മലയാളികളുടെ സംയുക്ത വാര്‍ഷിക സമ്മേളനം 2016 നവംബര്‍ 4 വെള്ളിയാഴ്ച്ച വൈകിട്ട് 7 മണി മുതല്‍ രാജധാനി ഇന്ത്യന്‍ റെസ്റ്റോറന്റില്‍ (206-12 Hillside Ave, Queens Village, NY 11427) വെച്ച് നടക്കുന്നതാണ്. 2015-ല്‍ ജോലിയിൽ നിന്ന് വിരമിച്ചവര്‍ക്ക് ഫലകം നല്കി ആദരിക്കുന്നതാണെന്ന് ട്രഷറര്‍ പി.വി. ജോയി അറിയിച്ചു. അന്ന് നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് പ്രസിഡന്റ് വി.കെ.രാജനെയോ ജനറല്‍ കൺവീനര്‍ ജയപ്രകാശ് നായരെയോ വിളിക്കുക. കൂടുതല്‍ വിവരങ്ങൾക്ക് ഫ്ലയര്‍ കാണുക.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
Comments