കണ്ക്റ്റിക്കട്ട്: ഒക്ടോബര്‍ 28, 29 ദിവസങ്ങളില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാ മാര്‍ നിക്കോളവാസ് മെത്രാപ്പോലീത്ത സഭയുടെ കണക്റ്റിക്കട്ടിലെആദ്യത്തെ ദേവാലയമായ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് കൂദാശ ചെയ്യുന്നു. പുണ്യശ്ലോകനായ മാത്യൂസ് മാര്‍ ബണബാാസ് മെത്രാപ്പോലീത്താ ഇടവകയ്ക്കു അനുവാദം നല്കി, 2010 സെപ്തംബര്‍ 11ന് അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെയും അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായും ഇടവകയുടെ പ്രതിഷ്ഠയും, പ്രഖ്യാപനവും ഉത്ഘാടനവും നടത്തി. സ്വന്തമായി ദേവാലയം ഇല്ലാതിരുന്നതിനാല്‍ കഴിഞ്ഞ 5 വര്‍ഷങ്ങളായി വിവിധ എപ്പിസ്കോപ്പല്‍ പള്ളികളിലായി അഭിവന്ദ്യരായ ഫാ. വര്‍ഗീസ് ഡാനിയേല്‍, ഫാ. ഫിലിപ്പോസ് സക്കറിയ, ഫാ. ആന്‍ഡ്രൂ ഡാനിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരാധന നടത്തി വരുകയായിരുന്നു.
ഇടവകയുടെ കൂദാശയ്ക്കും അതിനോടനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങള്‍ക്കും ഇടവക മുഴുവനായും പ്രത്യേകിച്ച് ബഹു. വികാരി ഫാ. എബ്രഹാം ഫിലിപ്പ്, ട്രസ്റ്റി അനൂപ് കെ. മാത്യു, സെക്രട്ടറി ബ്ലസന്‍ വര്‍ഗീസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ മുതലായവര്‍ നേതൃത്വം നല്കുന്നു. കൂദാശയിലും, 29 ശനിയാഴ്ച നടക്കുന്ന വി. കുര്‍ബാനയിലും അതിനെ തുടര്‍ന്നുള്ള സ്നേഹവിരുന്നിലും സംബന്ധിച്ച്ഇടവകയെ അനുഗ്രഹിക്കണമെന്ന് വികാരിയും ഇടവകാംഗ്ങ്ങളും അഭ്യര്‍ഥിച്ചു.
Comments