ഡെന്റൻ (ടെക്സസ്) ∙31-ാമതു സൗത്ത് വെസ്റ്റ് ബ്രദറൺ കോൺഫറൻസിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് ബ്ര. ഫിലിപ്പ് വടക്കൻ(സെക്രട്ടറി), ബ്ര. റോജി വർഗീസ്(ട്രഷറർ), ബ്ര. ജെറി മൂടിയിൽ(അസി. ട്രഷറർ) എന്നിവരടങ്ങുന്ന സംഘാടക സമതിയെ തിരഞ്ഞെടുത്തു. നവീൻ സ്കറിയയാണ് യൂത്ത് കോർഡിനേറ്റർ. ഡാലസ്, ഒക് ലഹോമ, ഹൂസ്റ്റൺ തുടങ്ങിയ സ്ഥലങ്ങളിലുളള സഹോദര സഹോദരിമാരുടേയും യുവതീ യുവാക്കളുടേയും ആത്മീക വർധനയ്ക്കായി കഴിഞ്ഞ 30 വർഷമായി സൗത്ത് വെസ്റ്റ് ബ്രദറൺ കോൺഫറൻസ് നിലകൊളളുന്നു. 2017 ടെക്സസ് ഡന്റണിൽ 2017 ജൂൺ 9 വെളളി മുതൽ 11 ഞായർ വരെയാണ് കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നത്. ‘കാലങ്ങളെ മനസ്സിലാക്കുക’ ( 2 ദിന. 12–32) എന്നതാണ് കോൺഫറൻസിന്റെ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. ബ്ര. ജോ റീസ് (യുഎസ്എ) ബ്ര. വർഗീസ് കുര്യൻ(പാമ്പാടി), ബ്ര. മറവാറ്റട്ടിൽ (യുഎസ്എ) എന്നിവരാണ് മുഖ്യ പ്രാസംഗികർ. കോൺഫറൻസിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക്: www.brotherconferencee.org
Comments