കലിഫോർണിയ ∙ മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയ(മങ്ക)യുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തിൽ നടത്തുന്ന മൂന്നാമത് വോളിബോൾ ടൂർണമെന്റ് ഇന്നു രാവിലെ 9 മുതൽ രാത്രി 9 വരെ സാൻ രാമണനിൽ ഗെയിൽ റാഞ്ച് മിഡ്ഡിൽ സ്കൂൾ ജിമ്മിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. ടൂർണമെന്റിൽ പന്ത്രണ്ടോളം ടീമുകൾ പങ്കെടുക്കുമെന്ന് മങ്ക സെക്രട്ടറി സിജോ പറപ്പിളളി അറിയിച്ചു. ടൂർണമെന്റിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് ആയിരം ഡോളർ കാഷ് അവാർഡും എവറോളിംഗ് ട്രോഫിയും. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 400 ഡോളർ കാഷ് അവാർഡും ലഭ്യമാകും. ടൂർണമെന്റ് അഡ്മിഷൻ പൂർണ്ണമായും സൗജന്യമായിരിയ്ക്കുമെന്നും മങ്ക ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
Comments