ഷിക്കാഗോ: ഒക്ടോബർ 23 ഞായറാഴ്ച 9.45 നുള്ള വിശുദ്ധ കുർബാനക്കുശേഷം,വടക്കേഅമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ അഭിമാനവും, പ്രവാസി ക്നാനായ റീജിയണിന്റെ പ്രഥമ വികാരി ജെനറാളും, ഗ്രന്ഥകർത്താവും,നേതൃത്വപാടവവും, ദീര്‍ഘവീക്ഷണവും ഉള്ള ഷിക്കാഗോ സേക്രഡ് ഹാർട്ട്ഫൊറോനായുടെ സ്വന്തം വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം വളരെ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. പ്രവാസി ക്നാനായക്കാരുടെ ആധ്യാത്മീക വളർച്ചയിൽ, നിർണ്ണായക പങ്ക് വഹിച്ച മുത്തോലത്തച്ചന്റെ വിലമതിക്കാനാവാത്ത സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട്, ഫൊറോനാ എക്സ്സിക്കൂട്ടീവിന്റെ നേത്യുത്വത്തിൽ എല്ലാ ഇടവാംഗങ്ങളോടൊത്ത് ആഹ്ലാദപൂർവ്വം കേക്ക് മുറിച്ചാണ് ജന്മദിനം ആഘോഷിച്ചത്. തുടർന്ന് മുത്തോലത്തച്ചൻ നൽകിയ സന്ദേശത്തിൽ, ജന്മദിനം സ്രഷ്ടാവായ ദൈവത്തേയും, മാതാപിതാക്കളേയും, ഗോഡ് പേരന്റ്സിനേയും നന്ദിപൂർവ്വം അനുസ്മരിക്കേണ്ട ദിനമാണെന്നും, പരിശുദ്ധമായ ഈ ദിവ്യബലിയിൽ അവരേയും, അച്ചന്റെ ഇപ്പോഴത്തെ കുടുംബാംഗങ്ങളായ എല്ലാ ഇടവകക്കാർക്കുംവേണ്ടിയും പ്രത്യേകം പ്രാർത്ഥിച്ചെന്നും, ചർച്ച് എക്സ്സിക്കൂട്ടീവും, ഇടവകാംഗങ്ങളും ചെയ്യുന്ന എല്ലാ സഹകരണങ്ങൾക്കും പ്രത്യേകം നന്ദി പറയുകയും ചെയ്തു.
Comments