ഫിലാഡല്‍ഫിയ: മാധ്യമ സ്നേഹസൗഹൃദത്തിന്റെ കേന്ദ്രമായ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈവര്‍ഷത്തെ മാധ്യമശ്രീ പുരസ്കാരത്തിനു ലോകത്തിലെ തന്നെ മികച്ച ട്രാവല്‍ ഏജന്‍സികളിലൊന്നായ റിയ ട്രാവല്‍സിന്റെ സാരഥി ബെന്‍സണ്‍ സാമുവേലിന്റെ സ്പോണ്‍സര്‍ഷിപ്പ് പ്രസ്ക്ലബ് അംഗീകാരമായി കാണുന്നു. 2009 മുതല്‍ അമേരിക്കയില്‍ റിയ ട്രാവല്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച വിജയകരമായ ഏഴു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ റിയ ട്രാവല്‍സ് മികച്ച സേവനമാണ് അമേരിക്കന്‍ മലയാളികള്‍ക്ക് നല്കി വരുന്നത്. റിയയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സംരംഭം വളരെയധികം കസ്റ്റമേഴ്സ് ഇപ്പോള്‍ യു.എസ്.എയില്‍ ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല റിയ ട്രാല്‍സ് ഡോട്ട്കോമിലേക്ക് (riyatravels.com) ഇന്റര്‍നാഷണലും, ഡൊമസ്റ്റിക് എയർ ടിക്കറ്റ് ചിപ്പായി നല്കുന്നതില് റിയ ട്രാവല്‍സ് മികവു പുലര്‍ത്തുന്നു. ഇന്ത്യാ പ്രസ്ക്ലബ് നാഷണല്‍ ഓഡിറ്റര്‍ ജീമോന്‍ ജോര്‍ജ് പ്രസ്ക്ലബിനു വേണ്ടി റിയ ട്രാവല്‍സ് സി.ഇ.ഒ ബെന്‍സണ്‍ സാമുവേലില്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റുവാങ്ങി. ഹൂസ്റ്റണില്‍ നവംബര്‍ 19-നു നടക്കുന്ന മാധ്യമശ്രീ അവാര്‍ഡിന് തെരഞ്ഞെടുത്തിരിക്കുന്നത് മാധ്യമ രംഗത്ത് മികവു തെളിയിച്ച വീണ ജോര്‍ജ് എം.എല്‍.എയെ ആണ്. അവാര്‍ഡ് ദാന ചടങ്ങിലേക്ക് എല്ലാ മാധ്യമ സ്നേഹികളേയും നാഷണല്‍ പ്രസ്ക്ലബ് ഭാരവാഹികള്‍ ക്ഷണിക്കുന്നു.
Comments