ഗണേഷ് നായർ
ന്യൂയോർക്ക്:വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ് കലാ സന്ധ്യ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നവംബർ 13 ഞായർ ആഴ്ച നാലുമണിക്ക് ഉത്ഘാടനം ചെയ്യും . മാനവികത, ആത്മീയത . ഭാരതീയ ആദ്ധ്യാത്മിക ചിന്തയുടെ അടിസ്ഥാനമായ മാതാ പിതാ ഗുരു ദൈവം എന്ന ആശയത്തിന്റെ ആഴങ്ങളിലേക്ക് തുടങ്ങിയ വിഷയങ്ങളില്‍ സ്വാമി സംസാരിക്കും .നവംബര്‍ 13 ഞായർ ആഴ്ച നടക്കുന്ന ഈ കലാവിരുന്ന് എല്ലാ മത വിഭാഗത്തിൽ പെടുന്നവർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് . സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നടത്തുന്ന മൂന്നാമത് അമേരിക്കന്‍ സന്ദര്‍ശനം ആണിത്.
പ്രവാസി വിഷയങ്ങളില്‍ സജീവമായി പ്രതികരിക്കുന്ന സ്വാമിയുടെ അമേരിക്കന്‍ സന്ദര്‍ശനം അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു നവ്യാനുഭവമായിരിക്കുമെന്ന് വേൾഡ് അയ്യപ്പ സേവാ പ്രെസിഡന്റ്റ് പാർത്ഥസാരഥി പിള്ള അഭിപ്രയപ്പെട്ടു .ആത്മീയതക്ക് വളരെ പ്രസക്തി ഉള്ള ഈ കാല ഘട്ടത്തിൽ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പോലെ യുള്ള ആത്മ്മീയ ഗുരുക്കന്മാർക്കു വളരെ പ്രാധാന്യം ഉണ്ട് എന്ന് വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമതി പദ്മജ പ്രേം അഭിപ്രായപ്പെട്ടു അമേരിക്കയില്‍ വെസ്റ്റ് ചെസ്റ്ററിൽ അയ്യപ്പ സ്വാമിയുടെ പേരിലുള്ള ആദ്യത്തെ ക്ഷേത്രം ഉണ്ടാക്കാന്‍ വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിനായി നടത്തുന്ന ഈ കലാ സന്ധ്യയിൽ ചിക്കാഗോ ശ്രുതിലതയുടെ ഭക്തി ഗാനമേളയും ഗാന്ധാരി" എന്ന ഡാന്‍സ് ഡ്രാമയും 2016 നവംബര്‍ 13 ഞായറഴ്ച വൈകുന്നേരം (252 Soundview Ave, White Plains, NY) വെച്ച് അരങ്ങേറുന്നു .
അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂര്‍ണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് നാടകം.നമ്മുടെ കൊച്ചു കേരളത്തില്‍ നാടകം മരിക്കുന്നു എന്ന് പറയുന്നവര്‍ക്ക് തന്റെ പ്രതിഭ കൊണ്ട് മറുപടി നല്‍കുകയാണ് ഗണേഷ് നായർ.'ഒരു പൂര്‍ണക്രിയയുടെ അനുകരണം' എന്നാണ് നാടകത്തെ അരിസ്റ്റോട്ടില്‍ നിര്‍വചിച്ചിട്ടുള്ളത്. നാടകം ഒരു സങ്കരകലയോ സമ്പൂര്‍ണകലയോ ആണെന്നു പറയാം. കാരണം അതില്‍ സാഹിത്യം, സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളുടെ സാകല്യം കാണാം. നാടകാവതരണത്തിന്റെ സാഹിത്യരൂപമാണ് പൊതുവേ നാടകം . അതെ ഈ നാടകം നിങ്ങൾക്കെല്ലാവർക്കും ഒരു നയന വിരുന്നു ആകും എന്നതിൽ സംശയം ഇല്ല .
അഭിനയെതാക്കളായി രംഗത്തു എത്തുന്നത് പാർഥസാരഥി പിള്ള, ഡോ.സുനിതാ നായർ,വത്സാ തോപ്പിൽ ,ഡോ. വത്സ മാധവ്,കോട്ടയം ബാലുമേനോൻ,ഹരിലാൽ നായർ,കിരൺ പിള്ള, ശ്രീ പ്രവീൺ,സൗമ്യ പ്രജീഷ്, രാധാ നായർ,അജിത് നായർ,ജയപ്രകാശ് നായർ,രാജീ അപ്പുകുട്ടൻ പിള്ള, പ്രേമ ഐർ,ജനാദ്ധനൻ തോപ്പിൽ, മഞ്ജു സുരേഷ് ,ശൈലജാ നായർ , ചന്ദ്രൻ പുതിയ വീട്ടിൽ, ദേവിക നായർ, ഡോ. രാമൻ പ്രേമചന്ദ്രൻ,കൊച്ചുണ്ണി ഇളവൻമഠം,നിഷാ പ്രവീൺ ,ഹേമാ ശർമ്മ,വാണി നായർ. എല്ലാവരുടെയും അകമഴിഞ്ഞ സഹായ സഹകരണവും പ്രോത്സാഹനവും പ്രതീഷിച്ചുകൊണ്ടുള്ള ഞങ്ങളുടെ ഈ എളിയ പരിശ്രമത്തെ വിജയിപ്പിക്കണം അനുഗ്രഹിക്കണം എന്ന് വിനീതമായി അഭ്യർഥിക്കുന്നതായി ഡയറക്ടർ ഗണേഷ് നായർ , അസ്സോസിയേറ്റ് ഡയറക്ടർ മനോജ് നബൂതിരി , പ്രൊഡ്യൂസഴ്സ് ആയ ഡോക്ട . പദ്മജാ പ്രേമം ,മാധവൻ നായർ, ഗാനരചയിതാക്കളയാ പാർഥസാരഥി പിള്ള, അജിത് നായർ , സംഗീത സംവിധാനം നിർവഹിച്ച ജയരാജ് നാരായൺ എന്നിവർ അഭ്യർഥിച്ചു.
Comments