ഡാലസ് ∙ നവംബർ 19 ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നടക്കുന്ന 2016 മാധ്യമശ്രീ പുരസ്കാര സമ്മേളനം വൻ വിജയമാക്കുന്നതിനുളള പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയും സഹകരണവും നൽകുന്നതിന് ഡാലസ് ഐപിസിഎൻഎ യൂണിറ്റ് തീരുമാനിച്ചു. നവംബർ 11 ന് ചാപ്റ്റർ പ്രസിഡന്റ് ബിജിലി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റി, ഹൂസ്റ്റൺ സമ്മേളനത്തിന് പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനുളള ക്രമീകരണങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു. 2017 ലെ ഐപിസിഎൻഎ നാഷണൽ കോൺഫറൻസ് ഡാലസ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തണമെന്ന് നാഷണൽ കമ്മറ്റിയോട് ആവശ്യപ്പെടുന്ന പ്രമേയം എക്സിക്യൂട്ടീവ് കമ്മറ്റി ഐക്യകണ്ഠേനെ അംഗീകരിച്ചു. മാധ്യമശ്രീ പുരസ്കാര സമ്മേളനത്തിന്റെ വിശദാംശങ്ങൾ നാഷണൽ ജോ. സെക്രട്ടറി പി. പി. ചെറിയാൻ യോഗത്തിൽ വിശദീകരിച്ചു.യൂണിറ്റ് സെക്രട്ടറി മാർട്ടിൻ വിലങ്ങോലിൽ, വൈസ് പ്രസിഡന്റ് ടി. സി. ചാക്കോ, എബ്രഹാം തെക്കേമുറി, സിജു ജോർജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Comments