ഡാലസ്∙ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ കേരളാ മുൻ ഡിജിപി ജേക്കബ് പുന്നൂസ് ഐപിഎസിന് നവംബർ 16 ബുധനാഴ്ച വൈകിട്ട് 6.30 ന് ഇർവിംഗ് പസന്ദ് ഇന്ത്യൻ റസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ(2600 N. Beltline Road, Irving-75062) സ്വീകരണം നൽകുന്നു. കേരളപിറവിയുടെ 60–ാം വർഷം കൊണ്ടാടുന്നതിന്റെ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ അന്നേ ദിവസം മലയാളികളായ സീനിയർ സിറ്റിസൺസിനെ ആദരിക്കുന്നതും പുതുതായി രൂപീകരിക്കുന്ന സീനിയർ സിറ്റിസൺ ഫോറത്തിന്റെ ഉദ്ഘാടനകർമ്മം തദവസരത്തിൽ ജേക്കബ് പുന്നൂസ് നിർവഹിക്കുന്നതും ആണ്. സമ്മേളനത്തിലേക്ക് പ്രത്യേകിച്ചു സീനിയർ സിറ്റിസൺക്കാരായ എല്ലാ മലയാളി സ്നേഹിതരെയും ഒപ്പം എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനുവേണ്ടി ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് ഷാജി രാമപുരം, സെക്രട്ടറി അലക്സ് അലക്സാണ്ടർ, ട്രഷറർ സിസിൽ ചെറിയാൻ സിപിഎ എന്നിവർ അറിയിച്ചു.
Comments