ചിക്കാഗോ: ചിക്കാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ റേഡിയോളജി പ്രൊഫഷണല്‍സിനേയും പ്രതിനിധാനം ചെയ്യുന്ന മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന് (MRA) 2016 ഹോളിഡേ പാര്‍ട്ടി ഡിസംബര്‍ നാലിന് ഡസ്പ്ലെയിന്‍സിലുള്ള ക്ലബ് കാസാ ബാങ്ക്വറ്റില്‍ (353 North River Road , Des Plaines) വച്ച് വൈകുന്നേരം 6 മണിക്ക് നടത്തപെടുന്നതായിരിക്കും. ചിക്കാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ എക്സ്റേ , കാറ്റ്സ്കാന്‍ , എം ആര് ഐ , റേഡിയേഷന് തെറാപ്പി, നുക്ലീയര്‍ മെഡിസിന്, ആള്‍ട്രാസൗണ്ട് , മാമോഗ്രാഫി പ്രോഫെഷനല്‍സും കുടുംബ സമേതം ഈ ഫാമിലി പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്നു മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു . റേഡിയോളജി മേഖലയില്‍ ഈ വര്‍ഷം മികവു തെളിയിച്ചവരെയും വിരമിക്കുന്നവരേയും മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന് ചടങ്ങില്‍ ആദരിക്കുന്നതയിരിക്കും. കൂടുതല്‍ വിവരങ്ങല്‍ക്ക് പ്രസിഡന്റ് ജിതേഷ് ചുങ്കത്ത് 224.522.9157 സെക്രടറി മാറ്റ് വിലാങ്ങാട്ടുശ്ശേരി (630 728 6655) എന്നിവരെ ബന്ധപെടുക.
Comments