JAMES VARGHESE
കലിഫോർണിയ ∙ സിലിക്കോൺവാലി ഇന്ത്യൻ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിയ്ക്കുന്ന ‘ദിലീപ് ഷോ 2017’ ന്റെ ടിക്കറ്റ് വിതരണോദ്ഘാടനം പ്രശസ്ത പിന്നണി ഗായകൻ ശ്രീനിവാസ് നിർവ്വഹിച്ചു. ലയൺസ് ക്ലബ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രാജൻ താപ്പ ആദ്യ സ്പോൺസർ ടിക്കറ്റ് ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഫ്രീമോണ്ട് ‘ആർക്ക’ റസ്റ്റോറന്റിൽ ശ്രീനിവാസിന് സ്വീകരണവും നൽകി. ചടങ്ങിൽ സിലിക്കോൺവാലി ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോർജ് വർഗീസ്, സെക്രട്ടറി ഗോപകുമാർ, ട്രഷറർ സുജിത് ഐസക്, സോൺ ചെയർ ജെയിംസ് വർഗീസ്, കോശി ജോൺ, സാബു പീറ്റർ, നാനാ കൃഷ്ണകുമാർ, ഷാജി തോമസ് തുടങ്ങിയവർ പങ്കെടുത്തു. 2017 മെയ് 5ന് നടക്കുന്ന ദിലീപ് ഷോയുടെ ടിക്കറ്റ് റിസർവേഷന് - ജോർജ് വർഗീസ്: 408 829 1888, ഗോപകുമാർ : 650 743 1151
Comments