മസ്കിറ്റ്(ഡാലസ്)∙ സുപ്രസിദ്ധ ഗാനരചിതാവും വേദപണ്ഡിതനും ഉണർവ് പ്രാസംഗികനുമായി പാസ്റ്ററൽ വിൽസൺ ജോർജ് നവംബർ 20 ന് ഡാലസിൽ വചനശുശ്രൂഷ നിർവ്വഹിക്കുന്നു. മസ്കിറ്റ് ബാർണീസ് ബ്രിഡ്ജിലുളള ഷാരോൺ ഫെലോഷിപ്പ് ഹാളിൽ ഞായറാഴ്ച വൈകിട്ട് കൃത്യം 5.45 ന് ഗാനശുശ്രൂഷയോടെയാണ് പരിപാടികൾ ആരംഭിക്കുക. മലയാളത്തിലും ഹിന്ദിയിലും ഏകദേശം 400 ഗാനങ്ങൾ വിൽസൺ ജോർജ് രചിച്ചിട്ടുണ്ട്. സംഗീത ശുശ്രൂഷയ്ക്ക് ഷീലാ ജോർജ്, നേതൃത്വം നൽകും. ഷിറിൻ ജോർജ് യുവജനങ്ങൾക്കായുളള പ്രത്യേക സന്ദേശം നൽകും. ഗാന– വചന ശുശ്രൂഷയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: ജസ്റ്റിൻ വർഗീസ്(പ്രോഗ്രാം കോർഡിനേറ്റർ) : 214 466 9922 ഷിബു സാമുവൽ : 586 360 4780 ഡോ. സ്റ്റീഫൻ മാത്യു : 214 636 5968 ജോഷ് ഭാട്ടി : 469 406 8686
Comments