ഡാലസ് ∙ കേരള പിറവിയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ചു വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ സീനിയർ സിറ്റിസൺ ഫോറത്തിന് രൂപം നൽകി. ഡബ്ല്യുഎംസി ആദ്യമായാണ് ഇത്തരമൊരു ഫോറത്തിനു രൂപം നൽകുന്നതെന്ന് റീജിയൻ പ്രസിഡന്റ് ഷാജി രാമപുരം പറഞ്ഞു. നവംബർ 16ന് ഇർവിങ്ങ് പസന്ത് കോൺഫറൻസ് ഹോളിൽ ചേർന്ന സമ്മേളനത്തിൽ ഫോറത്തിന്റെ ഉദ്ഘാടനം മുൻ ഡിജിപി ജേക്കബ് പുന്നൂസ് നിർവ്വഹിച്ചു. യോഗത്തിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് ഷാജി രാമപുരം അധ്യക്ഷത വഹിച്ചു. ഫിലിപ്പ് തോമസ്(ചെയർമാൻ), സിസിൽ ചെറിയാൻ(ട്രഷറർ), ഫ്രാൻസിസ് ജോർജ്, ജോൺസൻ തലച്ചെല്ലൂർ, വർഗീസ് മാത്യു, ചെറിയാൻ അലക്സാണ്ടർ, ഹരിദാസ് തങ്കപ്പൻ, റെവ. വിജു വർഗീസ്, റെവ. ഫാ. ജോസഫ് നെടുമാൻകുഴിയിൽ, ഏലിക്കുട്ടി ഫ്രാൻസിസ്, തോമസ് രാജൻ(പിഎംഎം) ഷിജു ഏബ്രഹാം, സി. വി. ജോർജ്, വിൽസൻ വർഗീസ്, ചാക്കോ ഇട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. അറുപത് വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു.
വേൾഡ് മലയാളി കൗൺസിൽ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളെ ഡിജിപി പ്രത്യേകം അഭിനന്ദിച്ചു. ആൻസി തലച്ചെല്ലൂരിന്റെ പ്രാർഥനാ ഗാനത്തോടെയാണ് യോഗ നടപടികൾ ആരംഭിച്ചത്. ചാർളി ജോർജ്, മാത്യു മത്തായി എന്നിവരുടെ ഗാനാലാപം ശ്രുതിമധുരമായി. സീനിയർ സിറ്റിസൺ ഫോറത്തിന്റെ റീജിയൻ പ്രസിഡന്റായി പ്രൊ. ജോയി പല്ലാട്ടുമഠം, സെക്രട്ടറിയായി ജോസ് വർഗീസ് എന്നിവരെ നിയമിച്ചതായി റീജിയൻ പ്രസിഡന്റ് ഷാജി രാമപുരം അറിയിച്ചു.
Comments