ഡാലസ് ∙ സ്വകാര്യ സന്ദർശനാർത്ഥം ഡാലസിൽ എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ സെക്രട്ടറി ജോർജ് ജോസഫിന് ഡാലസിൽ സ്വീകരണം നൽകി. സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാർമേഴ്സ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. രാജു ദാനിയേൽ, പി. എം. തോമസ് രാജൻ എന്നിവർ ചേർന്നാണ് സഭാ സെക്രട്ടറിയെ സ്വീകരിച്ചത്. ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഏർപ്പെടുത്തിയ മാധ്യമശ്രീ പുരസ്കാരം ഏറ്റുവാങ്ങുന്നതിന് അമേരിക്കയിൽ എത്തിച്ചേർന്ന ജോർജ് ജോസഫിന്റെ ഭാര്യയും റാന്നി എംഎൽഎയുമായ വീണാ ജോർജ് സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. സണ്ണിവെയ്ൽ ഐലന്റ് പാർക്ക് വസതിയിൽ നവംബർ 21 തിങ്കളാഴ്ച നടന്ന സ്വീകരണ ചടങ്ങിൽ ഇന്ത്യ പ്രസ് ക്ലബിനെ പ്രതിനിധീകരിച്ചു നാഷണൽ ജോ. സെക്രട്ടറി പി. പി. ചെറിയാനും പങ്കെടുത്തിരുന്നു. ഓർത്തഡോക്സ് സഭയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും അമേരിക്കയിൽ സഭയ്ക്കുണ്ടായ വളർച്ചയെക്കുറിച്ചും സഭാ സെക്രട്ടറിയും മാനേജിങ് കമ്മറ്റി അംഗങ്ങളും ചർച്ച നടത്തി.
Comments