ഡാലസ്∙കേരളാ അസോസിയേഷൻ ഓഫ് ഡാലസിന്റെ നേതൃത്വത്തിൽ മുന്‍ കേരളാ വിദ്യാഭ്യാസമന്ത്രിയും സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവുമായ എം. എ. ബേബിക്ക് ഡാലസിൽ സ്വീകരണം നൽകും. ഗാർലാൻഡ് ഇന്ത്യാ കൾച്ചറൽ സെന്ററിൽ ഡിസംബർ 3 ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നരക്കാണ് സ്വീകരണ യോഗം സംഘടിപ്പിച്ചിരിക്കുന്നത്. ഇതര സംഘടനാ പ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കും. ഏവരെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Comments