ഡാലസ് ∙ ഡാലസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഡിസംബർ 2ന് സംയുക്ത ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. കൊപ്പൽ സെന്റ് അൽഫോൻസാ ചർച്ചിൽ വെളളിയാഴ്ച വൈകിട്ട് 6.30ന് പരിപാടികൾ ആരംഭിക്കും. ക്രിസ്മസ് കാരൾ, കൊറിയോഗ്രാഫി, ഗ്രൂപ്പ് സംഗീതം, കുട്ടികളുടെ പ്രത്യേക പരിപാടികൾ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്നുളള രാജ് പ്രകാശ് പോൾ ക്രിസ്മസ് സന്ദേശം നൽകും. ഡാലസ് ഫോർട്ട്വർത്ത് പ്രാദേശിക ചർച്ചുകളെ സംഘടിപ്പിച്ച് നടത്തുന്ന ക്രിസ്മസ് പരിപാടികൾക്ക് ഗ്രേസ് ജനറേഷൻ ചർച്ചാണ് ആതിഥേയത്വം വഹിക്കുന്നത്. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.gracegenarativechurch.org
Comments