വൈഎംഎ ക്രിസ്മസ് ന്യൂഇയർ ആഘോഷം ഡിസംബർ 16-ന് വൈറ്റ് പ്ലെയിൻസിലെ റോയൽ പാലസിൽ നടക്കും. ഓർമ്മക്കുറിപ്പായി മനസ്സിൽ മായാതെ നിൽക്കുംവിധമാണ് വൈഎംഎ ഫാമിലി നൈറ്റ് 2016 അരങ്ങേറുന്നത്. കാലങ്ങളായി വൈഎംഎ അമേരിക്കയിലും കേരളത്തിലും പ്രശംസനീയമായ നിലയിൽ സാമൂഹ്യ-സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നു. ആയിരത്തോളം വരുന്ന മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴിൽ അണിചേർത്ത് സാമൂഹ്യസേവന പാതയിലേക്ക് നയിക്കുന്നതിന് വൈഎംഎയുടെ പങ്ക് ഏറെയാണ്. കേരളത്തിലും വൈഎംഎ വ്യത്യസ്തമായ നിരവധി കർമ്മപദ്ധതികളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്. നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മണം, പഠനസഹായം, കാൻസർ രോഗികൾക്കുള്ള സഹായം, ആദിവാസികളുടെ ക്ഷേമ പദ്ധതികൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വൈഎംഎ ജന്മനാട്ടിൽ നടത്തിക്കഴിഞ്ഞു. ക്രിസ്മസ് ആഘോഷത്തിനൊപ്പം പുതുവർഷത്തെ വരവേൽക്കാൻകൂടി ‘വൈഎംഎ ഫാമലി നൈറ്റ് 2016’ എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. സിനിമാതാരം മന്യ ആയിരിക്കും ഫാമിലി നൈറ്റിലെ മുഖ്യാതിഥി.
ശാലിനി രാജേന്ദ്രനും, ജെംസൺ കുര്യാക്കോസും നയിക്കുന്ന ഗാനമേള, നാട്യമുദ്രയുടെ നൃത്തനൃത്യങ്ങൾ, ഫെയ്സ് പെന്റിംഗിന്റെ വിചിത്രവിശേഷം ഇവയെല്ലാം ഡിസംബർ 18-ന് വൈകിട്ട് 5നു നടത്തുന്ന ഫാമിലി നൈറ്റിനു മിഴിവേകും. പ്രസിഡന്റ് ഷോബി ഐസക്ക്, സെക്രട്ടറി ബെൻ കൊച്ചിക്കാരൻ, ട്രഷറർ സുരേഷ് നായർ എന്നിവരുടെ നേതൃത്വത്തിലാണ് വൈഎംഎ ഫാമിലി നൈറ്റ് 2016 നടക്കുക. ബാബു കൃഷ്ണകല അറിയിച്ചതാണിത്.
Comments