ന്യൂയോർക്: അമേരിക്കയിൽ പര്യടനം നടത്തുകയായിരുന്ന ബഹുമാനപ്പെട്ട മുൻ വിദ്യാഭാസ മന്ത്രിയും മുന്‍ രാജ്യസഭാംഗവും ആയ ശ്രീ എം. എ. ബേബിക്ക് ന്യൂറോഷലിലുള്ള ഷേർളിസ് ഇന്ത്യൻ റെസ്റ്റോറെന്റിൽ വെച്ച് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ സ്വീകരണം നൽകി . അസോസിയേഷൻ പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ടെറൻസൺ തോമസ് ആമുഖ പ്രസംഗം നടത്തി. ഒരഴിച്ച അമേരിക്കൻ സന്ദർശനത്തിന് എത്തിയ അദ്ദേഹംഫിദല് കാസ്ട്രോയുടെ നിര്യാണം മൂലം അമേരിക്കൻ പര്യടനം വെട്ടിച്ചുരുക്കി ഫിദല്‍ കാസ്ട്രോക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ക്യൂബക്കു പോയി. 1978-ല്‍ യുവജന വിദ്യാര്‍ത്ഥി നേതാവെന്ന നിലയിലായിരുന്നു ആദ്യക്യൂബ സന്ദര്‍ശനം, അദ്ദേഹത്തെ ഏറ്റവും കൂടതൽ ആവേശം കൊള്ളിച്ച നേതാവാണ് ഫിദല്‍ കാസ്ട്രോ എന്നും ഓർക്കുന്നു . ഫിദല്‍ കാസ്ട്രോയെ പറ്റി പറയുബോൾ അദ്ദേഹം വാചാലനാകുന്നത് ശ്രദ്ധേയമായി. നോട്ട് പിന് വലിച്ചതു സാധരണക്കാരനെ കഷ്ടത്തിലാക്കിയെന്നുഅദ്ദേഹം അഭിപ്രായപ്പെട്ടു . കള്ളപ്പണക്കാരെ നോട്ട് പിന് വലിച്ചതുബാധിച്ചിട്ടില്ല.
പലരും വിദേശത്തേക്കു തുക കടത്തി. മറ്റു പലരും ഭൂമിയിലും കെട്ടിടത്തിലുമൊക്കെ അതു നിക്ഷേപിച്ചു. ഈ തീരുമാനം ദോഷമായി ബാധിച്ചത് പാവങ്ങളെയാണ്. 70-ല്‍ പരം പേരാണുമരിച്ചത്. വേണ്ട തയ്യാറെടുപ്പു കൂടാതെയാണു തീരുമാനമെടുത്തത്. ഏകാധിപത്യ രാജ്യങ്ങളില്‍ നടക്കുന്ന രീതിയിലാണു തീരുമാനം ഉണ്ടായത്. കറന്‍സി ഇല്ലാത്ത സമൂഹം എന്നതും എളുപ്പമല്ല. ഇന്ത്യയില്‍ രണ്ടു ശതമാനം മാത്രമാണ് കറന്‍സി ഇല്ലാതെ വിനിമയം നടത്തുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ അത് കൂടുതലുണ്ട്. കറന്‍സി ഇല്ലാത്ത സമൂഹം എന്നത് ഒന്നൊ രണ്ടോ മാസം കൊണ്ട് നടപ്പാകേണ്ടതല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയിലുള്ള പല മലയാളി സംഘടനകളുടെ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുകയും അവരുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.
കേരള സമാജം പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അലയുടെ നാഷണൽ കൺവൻഷനു വേണ്ടി അമേരിക്കയിൽ എത്തിയ ശ്രീ എം. എ. ബേബിക്ക്അലയുടെ പേരിൽ നന്ദി രേഖപ്പെടുത്തി. ട്രസ്റ്റി ബോർഡ് ചെയർമാൻ എം വി ചാക്കോ, ട്രഷർ കെ.കെ ജോൺസൻ , മുൻ പ്രസിഡന്റ്മാരായ ജെ മാത്യൂസ്,കെ.ജെ. ഗ്രിഗറി,ജോൺ മാത്യു (ബോബി) ,ട്രസ്റ്റി ബോർഡ് മെമ്പർ രാജൻ ടി ജേക്കബ്,രാജ് തോമസ് , കൈരളി ടീ വീ യൂ സ് എ ഡയറക്ടർ ജോസ് കടപ്പുറം, കേരള സമാജം മുൻപ്രസിഡന്റ് കുഞ്ഞു മാലിയിൽ, ഷവലിയർ ജോർജ് ഇട്ടൻ പടിയത്ത് ,ജോജി കാവനാൽ ,ദേവസി ഇട്ടൂപ്, മാത്യു ജോസഫ്,അഗസ്റ്റിൻ ജോസഫ്, ജോർജ് കുഴിഞ്ഞൽ എന്നിവർ അശംസകൾ നേർന്നു സംസാരിച്ചു .ജോയിന്റ് സെക്രട്ടറി ആന്റോ വർക്കി പങ്കുടുത്തവർക് നന്ദി രേഖപ്പെടുത്തി.
Comments