. ന്യൂയോർക്ക്: ബഹു: തമിഴ്നാട് മുഖ്യമന്ത്രി ജയ ലളിതയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നതിനായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ യോഗം ചേരുമെന്ന് ചെയർമാൻ ജോർജ് പനക്കൽ, പ്രസിഡന്റ് പി.സി. മാത്യു എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ഈ വരുന്ന ശനിയാഴ്ച (10th) വൈകിട്ട് ന്യൂയോർക്ക് സമയം (9:00 pm) ചേരുന്ന കോൺഫെറൻസ് കാൾ യോഗത്തിൽ വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബൽ നേതാക്കളും ചെന്നൈ പ്രൊവിൻസ് ഭാരവാഹികളും പങ്കെടുക്കും. പരേതയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നതോടൊപ്പം തമിഴകത്തിന് തങ്ങളുടെ അനുശോചനം അറിയിക്കുന്നതായും റീജിയൻ നേതാക്കൾ പറഞ്ഞു. അനുശോചന യോഗത്തിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ സെക്രട്ടറി കുരിയൻ സഖറിയയേയോ ഫിലിപ്പ് മാരേട്ടിനെയോ പിന്റോ ചാക്കോയെയോ മുൻ കൂറായി ബന്ധപ്പെടുക. ഫോൺ: 405-850-011 / 973-715-4205 / / 973-337-7238
വാർത്ത: ജിനേഷ് തമ്പി
Comments