ചിക്കാഗോ: ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ പ്രഥമ ക്നാനായ ഫാമിലി കോൺഫറൻസിന്റെ ഒരുക്കങ്ങൾ ആരംഭിക്കുമ്പോൾ, ഫാമിലി കോൺഫറൻസിന്റെ വേദി സംബന്ധമായ തീരുമാനങ്ങൾ പൂർത്തിയായി. ചിക്കാഗോയിൽ നിന്നും ഏകദേശം 50 മൈലുകൾക്കപ്പുറത്ത് സെന്റ് ചാൾസിൽ സ്ഥിതി ചെയ്യുന്ന ഫെസെന്റ് റൊസോർട്സ് എന്ന ലോകോത്തര റിസോർട്ടിലാണ്. 250 ഏക്കറിലോളം വിശാലമായ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റിസോട്ടിൽ 80,000 ലധികം ചതുരശ്ര അടിയിൽ 33 മീറ്റിങ് റൂമുകളും ഹാളുകളുമൊക്കയായി വിശാലമായ സ്ഥല സൗകര്യങ്ങൾ ഉണ്ട്. ഫെസന്റ് റിസോർട്ടിലെ പ്രധാന ഹാളിന് 35000 സ്ക്വയർ ഫീറ്റിലധികം വലുപ്പമുണ്ട്. ഇത് കൂടാതെ 320 പേർക്ക് ഇരിക്കുവാൻ സാധിക്കുന്ന ലോകോത്തര ആംഫി തിയേറ്റർ, മുന്നോറോളം ഹോട്ടൽ മുറികൾ, കായികോല്ലാസത്തിനായി ലോകോത്തര സംവിധാനങ്ങൾ എന്നിവ ഈ റിസോട്ടിന്റെ പ്രത്യേകതകളാണ്. ഇത് കൂടാതെ റിസോർട്ടിലേക്ക് നടന്നു എത്തുവാൻ തക്ക ദൂരത്തിൽ നിരവധി ഹോട്ടലുകളും സ്ഥിതി ചെയ്യുന്നു. 500 കുടുംബങ്ങൾക്കായി മാത്രം നിജപ്പെടുത്തിയിരിക്കുന്ന ഫാമിലി കോൺഫ്രൻസ്, ഒരു അനുഭവമാക്കി മാറ്റുവാൻ ഉതകുന്ന രീതിയിലാണ് സൗകര്യങ്ങൾ ഒരുക്കുന്നത്.
2017 ജൂൺ 28 മുതൽ ജൂലൈ 1 വരെയാണ് ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുക. ഭാരതത്തിനു വെളിയിലെ പ്രഥമ ക്നാനായ ദൈവാലയമായ ചിക്കാഗോ സേക്രട്ട് ഹാർട്ട് ദൈവാലയവും, പങ്കാളിത്തം കൊണ്ട് ഭാരതത്തിനു വെളിയിലെ ഏറ്റവും വലിയ ഇടവകയായ ചിക്കാഗോ സെന്റ് മേരീസ് ദൈവാലയവും സംയുക്തമായി പ്രഥമ ഫാമിലി കോൺഫ്രൻസിനായി ആതിഥേയത്വം വഹിക്കുമ്പോൾ ക്നാനായ റീജിയന്റെ പ്രാരംഭം കുറിച്ച ചിക്കാഗോയിലെ സമൂഹത്തിന് അഭിമാനിക്കാം എന്നതിൽ സംശയമില്ല എന്ന് ഫാമിലി കോൺഫ്രൻസ് ജനറൽ കൺവീനർ ടോണി പുല്ലാപ്പള്ളി അഭിപ്രായപ്പെട്ടു. റെജിസ്ട്രേഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. പോൾസൺ കുളങ്ങര 8472071274 അനിൽ മറ്റത്തികുന്നേൽ
Comments