ന്യൂയോർക്ക്: ലോകമെങ്ങും യേശുദേവന്റെ തിരുപിറവി ആഘോഷിക്കുന്ന ഈ വേളയിൽ ലോക മലയാളികൾക്കായി പ്രത്യേകിച്ച് നോർത്ത അമേരിക്കയിലെ മലയാളി സമൂഹത്തിന്നായി ഡാലസിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെ ഗായകർ ഒത്തു ചേർന്നു ആലപിക്കുന്ന "ക്രിസ്തുമസ് ഗാനോപഹാരം" ലോക മലയാളികളുടെ സ്വന്തം ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ക്രിസ്തുമസ് ദിനത്തിൽ വൈകുന്നേരം 7 മണിക്ക് (ന്യൂയോർക്ക് സമയം) സംപ്രേഷണം ചെയ്യുന്നു.
ഏഷ്യനെറ്റിന്റെ അമേരിക്കൻ കാഴ്ച്ചകൾ, യൂ. എസ്. വീക്കിലി റൗണ്ടപ്പ് തുടങ്ങിയ പരിപാടികളുടെ പ്രൊഡ്യൂസറായ രാജു പള്ളത്താണ് എവർഗ്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ക്രിസ്തുമസ് ഗാനോപഹാരം പ്രൊഡ്യൂസ് ചെയ്യുന്നത്. ബിജിലി ജോർജ് സംവിധാനം ചെയ്ത ഗാനോപഹാരത്തിന്റെ കൊയർ ഡയറക്ടർ സജുമോൻ മത്തായിയും, ക്യാമറ സിബി തലക്കുളവുമാണ് ചെയ്തത്.
സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, സെന്റ് മേരീസ് മലങ്കര യാക്കോബൈറ്റ് ചർച്ച്, സെന്റ് ഇഗ്നേഷ്യസ് യാക്കോബൈറ്റ് ചർച്ച്, മാർത്തോർമ്മ ചർച്ച് ഫാർമേഴ്സ് ബ്രാഞ്ച് എന്നീ ഇടവകകളിൽ നിന്നുള്ള ഗായകരാണ് കൊയറിൽ ആലപിച്ചിരിക്കുന്നത്. സെന്റ് തോമസ്സ് സീറോ മലബാർ ചർച്ച് ഗാർലന്റിന്റെ വികാരി ഫാ: ജോർജ് ഇളമ്പശേരി പരിപാടികൾക്ക് മേൽ നോട്ടം വഹിച്ചു.
കുടുതൽ വിവരങ്ങൾക്ക്: രാജൂ പള്ളത്ത് 732 429 9529
വിനോദ് കൊണ്ടൂർ ഡേവിഡ്
Comments