ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക്ക് ഫൊറോനാ ഇടവകയില്‍ യുവജനവര്ഷത്തിനു തിരി തെളിഞ്ഞു. നമ്മള് ഒന്നായിരിക്കുന്നത് പോലെ അവരും ഒന്നായിരിക്കണം (യോഹ. 17 / 11 ) എന്ന തിരുവചനം പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആഹ്വാനമനുസരിച്ച് ആചരിക്കുന്ന യുവജന വര്‍ഷത്തിന്, ഡിസംബര്‍ 24 ന് തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം, ഇടവകയില്‍ തടിച്ചുകൂടിയ ഇരുന്നൂറില്‍ പരം വരുന്ന യുവജന കൂട്ടായ്!മയെ സാക്ഷി നിര്‍ത്തി, ഫൊറോനാ വികാരി ഫാ. സജി പിണര്ക്കയിലാണ്, യുവജന വര്‍ഷം തിരി തെളിച്ച് ഉദ്ഘാടനം ചെയ്തത്. ഇടവകയുടെ ആത്മീയമായ ഉണര്‍വിനും വളര്‍ച്ചക്കും നിര്‍ണ്ണായകമായ പങ്കു വഹിച്ചുകൊണ്ട്, ആത്യാത്മികതയില്‍ വേരുറപ്പിച്ച ഒരു യുവജന സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ ഈ യുവജന വര്‍ഷം കൊണ്ട് സാധിക്കണം എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഈ ഉദ്ദേശ്യം സഫലീകരിക്കുന്നതിനായി 2017 ല്‍ യുവജനങ്ങള്‍ക്കായി നിരവധി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ട് ഇടവക നേതൃത്വം മുന്നോട്ടു വരുമ്പോള്‍, മനസ്സു തുറന്നു എല്ലാ യുവജനങ്ങളും മാതാപിതാക്കളും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Comments