ന്യൂയോർക്ക്: ലോകമെങ്ങുമുള്ള മലയാളി ടെലിവിഷൻ പ്രേക്ഷകരിൽ ഒന്നാമതായി മലയാളത്തിലെ ആദ്യ ചാനൽ ജൈത്രയാത്ര തുടരുന്നു. മാത്രമല്ല ഇപ്പോൾ കേരളത്തിൽ നിന്നുള്ള ആദ്യത്തെ എച്ച്. ഡി. ചാനലും ഏഷ്യാനെറ്റ് ആണ്.
ഒന്നര പതിറ്റാണ്ടു കാലമായി അമേരിക്കർ മലയാളികളുടെ വാർത്തകളും വിശേഷങ്ങളുമായെത്തുന്ന യു. എസ്. വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച്ച രാവിലെ ന്യൂയോർക്ക് സമയം 8 മണിക്ക് (ഐ. പി. നെറ്റ് വർക്കിൽ 7 മണിക്ക്) ലാസ് വേഗസിലെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ, ഗോർഡൻ ഗ്ലോബ് അവാർഡ്, പുതിയ ഹോളിവുഡ് ചലച്ചിത്രം റോബർ ഡി നീറോയുടെ വിശേഷങ്ങൾ എന്നിവ ഉൾപ്പടെ വൈരുധ്യമാർന്ന പ്രോഗ്രാമുകൾ ഉൾപ്പെടുത്തി സംപ്രേഷണം ചെയ്യുന്നു. കൂടാതെ കാലിഫോർണിയയിലെ ഇന്ത്യൻ വംശജയായ മേയർ എന്ന അഭിമാനാർഹമായ പദവിയിലേക്ക് സവിത വൈദ്യനാഥൻ, ഡാലസ് ഗുരുവായൂരപ്പന്റെ ക്ഷേത്രത്തിലെ മണ്ഡലപൂജ എന്നിവയും ഈ എപ്പിസോഡിൽ ഇപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: പ്രൊഡ്യൂസർ രാജു പള്ളത്ത് 732 429 9529
Comments