ന്യൂയോര്‍ക്ക്: പുതുമകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പുതുവര്‍ഷ സമ്മാനമായി റിതം (RITAM) ബാന്‍ഡ് വരുന്നു. അമേരിക്കയിലെ പ്രഗത്ഭരായ ഗായകരെയും വാദ്യോപകരണ കലാകാരന്മാരെയും ഉള്‍പ്പടുത്തി തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഈ പുതിയ ബാന്‍ഡ് എന്ന് റിതം ബാന്‍ഡിന്റെ സംഘാടകര്‍ അറിയിച്ചു. പ്രശസ്ത സംഗീത സംവിധായകന് എബി ടോം സിറിയക്കിന്റെ നേതൃത്വത്തിലാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. ഡെന്നിസ് കെ. പൗലോസ്, റോണി കുരിയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഓര്‍ക്കസ്ട്ര. വിജയ് കൃഷ്ണന്, ബവിത വിനോദ്, സിജി ആനന്ദ്, ജെംസണ്‍ കുര്യാക്കോസ്, സബിത യേശുദാസ്, ജോമോന്, ശാലിനി രാജേന്ദ്രന്, റോഷിന് മാമ്മന്‍, അനുഷ്ക ബാഹുലേയന് തുടങ്ങി ഒരുപറ്റം കലാകാരന്മാരെ ഒന്നിച്ചു അണിനിരത്തുകയാണ് റിതത്തിലൂടെ. മലയാളത്തിന് പുറമെ അന്യഭാഷാ ഗാനങ്ങളും ഉള്‍പ്പെടുത്തിയാണ് റിതം ബാന്‍ഡ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് .
സാധാരണ കേട്ടു മടുത്ത കരോക്കെ റെക്കോര്‍ഡഡ് സംഗീതത്തില്‍ നിന്നും വ്യത്യസ്തമായാണ് തങ്ങള്‍ ഗാനങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ബാന്‍ഡിലെ കലാകാരന്മാര് ഒരേ സ്വരത്തില്‍ പറയുന്നു. 2017 ഏപ്രില്‍/മെയ് മാസത്തിലാണ് റിതം ബാന്‍ഡിന്റെ ഉദ്ഘാടനം അരങ്ങേറുക. അമേരിക്കയൊട്ടാകെ ഈ വര്‍ഷം ഒരു ടൂര്‍ പ്രോഗ്രാമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. എല്ലാ നല്ലവരായ മലയാളികളുടെയും അനുഗ്രഹവും പ്രോത്സാഹനവും തങ്ങള്‍ക്ക് ഉണ്ടാവണമെന്ന് റിതം ബാന്‍ഡിന്റെ പത്രക്കുറുപ്പില്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: RITAM, NY - (917) 439 -0563.
Comments