ന്യൂയോര്‍ക്ക്: ഇന്ത്യ കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്കയുടെ (ഐസിഎഎ) 2017 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡിസംബര്‍ 10ന് ന്യൂയോര്‍ക്കിലെ ടൈസണ്‍സെന്ററില്‍ നടന്ന ജനറല്‍ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി ജോണ്‍ കെ. ജോര്‍ജ്, വൈസ് പ്രസിഡന്റായി ജോഫ്രിന്‍ ജോസ്, സെക്രട്ടറിയായി ലിജോ ജോണ്‍, ജോയിന്റ് സെക്രട്ടറിയായി പോള്‍ ജോസ്, ട്രഷററായി സാബു മാര്‍ക്കോസ് എന്നിവരെയും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ഷൈജു കളത്തില്‍, ജോസ് മലയില്‍, ആന്റുവര്ക്കി, സുരേഷ് തോമസ് എന്നിവരെ തെരഞ്ഞെടുത്തു. ഓഡിറ്റര്‍മാരായി ജോര്‍ജ് കൊട്ടാരം, ഫിലിപ്പ് കുര്യന്, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി ജിന്‍സ്മോന്‍ പി. സക്കറിയ എന്നിവരെയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികള്‍ ജനുവരി 28ന് വൈകുന്നേരം അഞ്ചിനു ടൈസണ്‍സെന്ററില്‍ (26 N Tyson Ave, Floral Park, NY 11001) നടക്കുന്ന ചടങ്ങില്‍ സ്ഥാനമേല്‍ക്കും. അമേരിക്കയിലെ ആദ്യകാല സംഘടനകളില്‍ ഇന്നും സജീവമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായ ഐസിഎഎയില് വിവിധ കത്തോലിക്ക വിഭാഗങ്ങളില്‍ നിന്നുമായി രണ്ടായിരത്തോളം അംഗങ്ങളുണ്ട്.
George Kottaram
Comments