ന്യൂജഴ്സി: മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും ലോക്സഭാ അംഗവും കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കാലം കേന്ദ്രമന്ത്രി പദം അലങ്കരിച്ച മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദിന്റെ നിര്യാണത്തിൽ വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ അനുശോചനം രേഖപ്പെടുത്തി ബഹുമുഖപ്രതിഭയും, കർമ മണ്ഡലങ്ങളിൽ തിളക്കമാർന്ന വ്യക്തിമുദ്ര പ്രകടിപ്പിച്ച ഉജ്വല പാർലമൻറ്റെറീൻ ആയ മുൻ കേന്ദ്രമന്ത്രിയുടെ വിയോഗം രാജ്യത്തിന് പ്രത്യേകിച്ച് കേരളത്തിനും പ്രവാസി സമൂഹത്തിനും തീരാനഷ്ടമാണെന്നു പ്രത്യേക പത്രക്കുറിപ്പിൽ ലോക മലയാളി കൌൺസിൽ അമേരിക്ക റീജിയനുവേണ്ടി ചെയർമാൻ ജോർജ് പനക്കൽ, പ്രസിഡണ്ട് പി. സി. മാത്യു, സെക്രട്ടറി കുര്യൻ സഖറിയാ, ന്യൂജഴ്സി പ്രൊവിൻസ് ചെയർമാൻ തോമസ് മൊട്ടക്കൽ , പ്രസിഡന്റ് തങ്കമണി അരവിന്ദൻ എന്നിവർ അറിയിച്ചു നിർണായക ഘട്ടങ്ങളിൽ രാജ്യതാല്പര്യം ഉയർത്തി പിടിക്കാൻ ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള സുപ്രധാന വേദികളിൽ നിർണായക പങ്കു വഹിച്ച വ്യക്തിയായിരുന്നു ശ്രീ ഇ അഹമ്മദ് എന്ന് അനുശോചന സന്ദേശത്തിൽ വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ ഭാരവാഹികൾ പ്രേത്യേകം ഓർമിപ്പിച്ചു. ചൊവ്വാഴ്ച പാർലമെൻറിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കുഴഞ്ഞു വീണാണ് ഇ അഹമ്മദിന്റെ തിളക്കമാർന്ന ജീവിത യാത്രക്ക് തിരശീല വീണത്. നിരവധി വേൾഡ് മലയാളി കൌൺസിൽ പദ്ധതികളിൽ ശ്രീ ഇ അഹമ്മദ് സജീവ സാന്നിധ്യമായിരുന്നിട്ടുണ്ട്
വാർത്ത - ജിനേഷ് തമ്പി (വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ PRO)
Comments