ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ ക്നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് ചിക്കാഗോ സംഘടിപ്പിച്ച ഹോളിഡേ പാര്‍ട്ടി ശ്രദ്ധേയമായി. ലിഡോ ബാന്‍ക്വറ്റ് ഹാളില്‍ ചേര്‍ന്ന സമ്മേളനം വികാരി ജനറാള്‍ മോണ്‍ തോമസ് മുളവനാല്‍ ഉല്‍ഘാടനം ചെയ്തു. വിമന്‍സ് ഫോറം പ്രസിഡന്റ് ജിജി നെല്ലാമറ്റം അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ആന്‍ കരികുളം, ട്രഷറര്‍ ആന്‍സി കുപ്ലിക്കാട്ട് എന്നിവരായിരുന്നു എം.സി.മാര്‍. ആന്‍ വര്‍ഷ വിലങ്ങുകല്ലേല്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. വിമന്‍സ് ഫോറം 2015-2016 പ്രസിഡന്റ് പ്രതിഭ തച്ചേട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ പ്രസിഡന്റ് ജിജി നെല്ലാമറ്റം പുതിയ ബോര്‍ഡ് അംഗങ്ങളെ സദസ്സിന് പരിചപ്പെടുത്തുകയും, മോണ്‍ തോമസ് മുളവനാല്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ചിക്കാഗോ കെ.സി.എസ്. പ്രസിഡന്റ് ബിനു പൂത്തുറയില്‍, ക്നാനായ കാത്തലിക് വിമന്‍സ് ഫോറം നാഷ്ണല്‍ പ്രസിഡന്റ് സ്മിത വെട്ടുപാറപ്പുറം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കെസിഎസ് വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, സെക്രട്ടറി ജോണികുട്ടി പിള്ളവീട്ടില്‍, ജോയിന്റ് സെക്രട്ടറി ഡിബിന്‍ വിലങ്ങുകല്ലേല്‍, ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍ എന്നിവരും സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് അനി വാ്ച്ചാച്ചിറ സ്വാഗതവും സെക്രട്ടറി ബിനി തെക്കനാട്ട് കൃതജ്ഞതയും പറഞ്ഞു. വിഭവസമൃദ്ധമായ ബാന്ക്വറ്റിനുശേഷം നടത്തിയ കലാപരിപാടികള്‍ക്ക് കോര്‍ഡിനേറ്റര്‍മാരായ ഡോ.ബെന്‍സി പടിഞ്ഞാത്ത്, റ്റാനിയ പുത്തന്‍പറമ്പില്‍ എന്നിവര്‍ നേതൃത്വം ന്ല്കി. പാര്‍ട്ടി ഡാന്‍സ് ഈ പ്രോഗ്രാമിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. നിരാലംബരായ സ്ത്രീകളെ സഹായിക്കുന്നതിനുവേണ്ടി വിമന്‍സ് ഫോറം നടത്തുന്ന ചാരിറ്റി ഫണ്ട് റെയ്സിംഗ് പ്രോഗ്രാം തദവസരത്തില്‍ ഉല്‍ഘാടനം ചെയ്യപ്പെട്ടു. അസീസ് മെഡിക്കല്‍ സെന്റര്‍, ഡോ. സൂസന് ഇടുക്കുതറ, ജോണ്‍ കുപ്ലിക്കാട്ട്, ജിജി നെല്ലാമറ്റം എന്നിവര്‍ ഗ്രാന്റ് സ്പോണ്‍സര്‍മാരായും, ഡോ.മാത്യു ജോസഫ് തിരുനെല്ലി പറമ്പില്‍, ജെയ്ബു മാത്യു കുളങ്ങര, സിറിയക് കൂവക്കാട്ടില്‍, ബിജിലി റ്റാജു കണ്ടാരപ്പള്ളില്‍, എന്നിവര്‍ സ്പോണ്‍സര്‍മാരായും പ്രോഗ്രാമിന് പിന്തുണ നല്കി.
റിപ്പോര്‍ട്ട് : ജോണിക്കുട്ടി പിള്ളവീട്ടില്‍
Comments