You are Here : Home / USA News

മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍ മാര്‍ച്ച് 17 മുതല്‍- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, March 14, 2017 02:42 hrs UTC

ഡാളസ്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിലെ സൗത്ത് വെസ്റ്റ് റീജിയണിലെ 9 ഇടവകകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന സൗത്ത് വെസ്‌ററ് റീജിയനല്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. സഭയിലെ ഇടവകമിഷന്‍, യുവജനസഖ്യ, സേവികാസംഘം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് കോണ്‍ഫറന്‍സ് ക്രമീകരിച്ചിരിയ്ക്കുന്നത്. മാര്‍ച്ച് 17ന് വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് കോണ്‍ഫറന്‍സ് ആരംഭിയ്ക്കും. മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ആതിഥേയത്വം വഹിയ്ക്കുന്ന കോണ്‍ഫറന്‍സ് 18ന് ശനിയാഴ്ച 1.30 യ്ക്ക് സമാപിയ്ക്കും. റവ.ജോണ്‍സണ്‍ തോമസ് ഉണ്ണിത്താന്‍(വികാരി, ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ ഇടവക) റവ.ഷൈജു പി.ജോണ്‍( വികാരി, ഡാളസ് സെന്റ് പോള്‍സ് ഇടവക) റവ.മാത്യൂസ് ഫിലിപ്പ്(വികാരി, ഹൂസ്റ്റണ്‍(ട്രിനിറ്റി ഇടവക) എന്നിവര്‍ മുഖ്യ നേതൃത്വം നല്‍കും.

 

 

കാഴ്ചയാല്‍ അല്ല വിശ്വാസത്താലത്രെ ഞങ്ങള്‍ നടക്കുന്നത്(Walk by faith, Not by sight) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഗഹനമായ പഠനങ്ങളും ചര്‍ച്ചയും കോണ്‍ഫറന്‍സിനെ വ്യത്യസ്തമാകുന്നു. പ്രയിസ് ആന്റ് വര്‍ഷിപ്പ്, പ്രഭാഷങ്ങള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, അനുഭവസാക്ഷ്യം പങ്കിടല്‍ തുടങ്ങിയ കോണ്‍ഫറന്‍സിനെ ധന്യമാകും. കുട്ടികള്‍ക്കായി പ്രത്യേക പഠനക്ലാസുകളും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡാളസ്, ഹൂസ്റ്റണ്‍, ഓസ്റ്റിന്‍, ലബക്ക്, ഒകഌഹോമ എന്നീ സ്ഥലങ്ങളില്‍ നിന്നും 450 ല്‍ പരം പേര്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും ഭാരവാഹികള്‍ അറിയിച്ചു. കോണ്‍ഫറന്‍സ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.സജി.പി.സി.(പ്രസിഡന്റ്)-214-412-7951 റവ.മാത്യു.ശാമുവേല്‍(വൈസ് പ്രസിഡന്റ്)-972-975-7468 ജേക്കബ് വര്‍ഗീസ്(കണ്‍വീനര്‍)-817-521-3519 ജോബി ജോണ്‍(പ്രോഗ്രാം)-214-235-3888 ലീലാമ്മ ചാക്കോ(റജിസ്‌ട്രേഷന്‍)-214-517-4990

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.