You are Here : Home / USA News

കാനഡയിലെത്താന്‍ സഹായിക്കാന്‍ സൌമനസ്യം കാണിക്കണം

Text Size  

Story Dated: Tuesday, February 27, 2018 02:32 hrs UTC

കരളലിയിപ്പിക്കുന്ന കദന കഥയുമായി കനേഡിയന്‍ പൌരത്വമുള്ള അനിത നായര്‍ സഹായത്തിനായി അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടുന്നു. ടൈംസ് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയായിരുന്ന അനിത നായര്‍ ഫ്‌ളോറിഡയിലെത്തി മാസ്റ്റേഴ്‌സ് ബിരുദം നേടി ന്യുയോര്‍ക്കില്‍ നിന്നു അവിടെ പത്രത്തില്‍ ജോലിക് കയറി. ഒടുവില്‍ കാനഡയില്‍ എത്തി പൗരത്വം സ്വീകരിച്ചു.3 വര്‍ഷത്തോളമായി ഭര്‍ത്താവ് സജീവ് രാജനും പത്തു വയസുള്ള പുത്രനുമൊപ്പം കൊല്ലത്താണ്. 2012-ല്‍ അനിതക്ക് അമിയോട്രോഫിക് ലാറ്ററല്‍ സ്‌കെലറൊസിസ് (എ.എല്‍.എസ്) ആണെന്നു കണ്ടെത്തി. ശരീരത്തിലെ മസിലുകള്‍ ക്രമേണ ശോഷിച്ച് പ്രവര്‍ത്തന രഹിതമാകുന്ന രോഗമാണത്.2014-ല്‍ ഇന്ത്യയില്‍ പോയതാണ്. അവിടെ ചെന്നപ്പോള്‍ രോഗം വഷളായി. തുടര്‍ന്ന് ശ്വസിക്കാനായി കഴുത്ത് തുളച്ച് റ്റ്യൂബ് ഇട്ടു.നേരത്തെ വീല്‍ ചെയറില്‍ ആയിരുന്നു. അവിടെ നിന്നു എങ്ങനെയും കാനഡയില്‍ തിരിച്ചെത്തണം.സഹായിക്കാന്‍ മലയാളികള്‍ പ്രതേകിച്ച് യു.എസിലും കാനഡയിലുമുള്ള മലയാളികള്‍ സൗമനസ്യം കാട്ടേണ്ട അവസരമാണിത്. സംഭാവനകള്‍ നല്‍കാന്‍ ഗോ ഫണ്ട് മീ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

https://www.gofundme.com/sx8rj-medical-and-travel-expenses

വിവരങ്ങള്‍ക്ക്: ഷീല ശ്രീകുമാര്‍: 732-925-8801 സജീവ് : 91 95623 58137 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.