You are Here : Home / USA News

നോര്‍ത്ത് അമേരിക്ക കാനഡ മാര്‍ത്തോമ ഭദ്രാസനം, ഡിയോസിഷ്യന്‍ സണ്‍ഡേ മാര്‍ച്ച് 4നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, February 27, 2018 04:13 hrs UTC

ന്യൂയോര്‍ക് : നോര്‍ത്ത് അമേരിക്ക കാനഡ മാര്‍ത്തോമ ഭദ്രാസനം, മാര്‍ച്ച് നാലിന് ഡിയോസിഷ്യന്‍ സണ്‍ഡേയായി ആചരിക്കുന്നു. എല്ലാ വര്‍ഷവും മാര്‍ച്ച് ആദ്യ ഞായറാഴ്ചയാണ് ഭദ്രാസന ഞായറായി വേര്തിരിച്ചിരിക്കുന്നതു. ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍, മിഷന്‍ ഫീല്‍ഡുകള്‍, പുതിയതായി ഏറ്റെടുത്തിരിക്കുന്ന 'ലൈറ് ടു ലൈഫ്' ,'കേയറിങ് ദി ചില്‍ഡ്രന്‍ ഇന്‍ നീഡ്' തുടങ്ങിയ പദ്ധതികളെക്കുറിച്ചു അംഗങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്ന ഇടവകകളില്‍ നിന്നും ഭദ്രാസനം ചുമതലപ്പെടുത്തുന്നപട്ടക്കാരു മറ്റു ഇടവകകള്‍ സന്ദര്‍ശിച്ചു (പുള്‍ പിറ്റ് ചേഞ്ച് )ശുശ്രുഷകള്‍ക്കു നേത്രത്വം നല്‍കുന്നതും, ഭദ്രാസനത്തിന്റെ പ്രവത്തനങ്ങള്‍ക്കു ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഓരോ ഇടവകള്‍ക്കും നിയചയിച്ചിരിക്കുന്ന തുക സമാഹരികുകയും ചെയ്യും. കഴിഞ്ഞ മുപ്പതു വര്‍ഷത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി ഭദ്രാസനത്തിന്റെ കീഴില്‍ ഇടവകകളും, കോണ്‍ഗ്രിഗേഷനും ഉള്‍പ്പെടെ എഴുപത്തിരണ്ടും, സജീവ സേവനത്തിലും, സ്റ്റഡിലീവിലും, വിശ്രമജീവിതം നയിക്കുന്നവരുമായ അറുപത്തിയേഴ് പട്ടക്കാരുമാണ് പ്രവര്‍ത്തിക്കുന്നത്. 8030 കുടുംബങ്ങളായി (യൂ എസ് എ 7191,കാനഡ 839),ആകെ 28882 മെമ്പര്‍മാരാണ്‌, (യൂ എസ് എ 20644, കാനഡ 2828) ഭദ്രാസനത്തിലുള്ളത്. മാര്‍ച്ച് നാലിന് ഭദ്രാസന ഇടവകകളില്‍ പ്രതേയ്കം തയാറാക്കിയ ശുശ്രുഷ ക്രമങ്ങളും, ധ്യാന പ്രസംഗകളുമാണ് ക്രമീകരിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.