You are Here : Home / USA News

പുതിയ ആസ്ഥാനം: നാഷണല്‍ എസ്.എം.സി.സിയുടെ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ല്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 28, 2018 03:28 hrs UTC

ഷിക്കാഗോ: ഫെബ്രുവരി 24-നു ശനിയാഴ്ച നാഷണല്‍ എസ്.എം.സി.സിക്ക് ഷിക്കാഗോ രൂപതാ ചാന്‍സലറി ബില്‍ഡിംഗില്‍ ആസ്ഥാനം ലഭിച്ചു. ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നാട മുറിച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു. അങ്ങാടിയത്ത് പിതാവിനോടൊപ്പം മാര്‍ ജോയി ആലപ്പാട്ടും സന്നിഹിതനായിരുന്നു. എല്‍മസ്റ്റിലുള്ള ചാന്‍സലറി ബില്‍ഡിംഗിലാണ് പുതിയ ഓഫീസ്. അങ്ങാടിയത്ത് പിതാവിന്റെ ആശംസാ പ്രസംഗത്തില്‍ എസ്.എം.സി.സി സഭയോടൊത്ത് പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. ജോയി പിതാവിന്റെ ആശംസാ പ്രസംഗത്തില്‍ എസ്.എം.സി.സി ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ സഭയുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഷിക്കാഗോ രൂപതയുടെ രൂപതാധ്യക്ഷന്മാരുടെ സഹകരണവും സന്മനസ്സും അനുഗ്രഹാശിസുകളുമാണ് ഈ നല്ല തുടക്കത്തിന് കാരണമായതെന്നത് എടുത്തുപറയേണ്ടതാണ്.

 

എസ്.എം.സി.സി സ്പിരിച്വല്‍ ഡയറക്ടര്‍ റവ.ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ ആശംസകള്‍ അറിയിക്കുകയും പ്രാര്‍ത്ഥനകള്‍ നേരുകയും ചെയ്തു. ഷിക്കാഗോ കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, രൂപതാ ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി, പ്രൊക്യുറേറ്റര്‍ റവ.ഫാ. ജോര്‍ജ് മാളിയേക്കല്‍, യൂത്ത് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി, അലക്‌സ് അച്ചന്‍ എന്നിവരും ആശംസകള്‍ അര്‍പ്പിക്കുകയും, മുന്നോട്ടുള്ള എസ്.എം.സി.സിയുടെ വളര്‍ച്ചയ്ക്ക് പ്രാര്‍ത്ഥനാ സഹായം നേരുകയും ചെയ്തു. നാഷണല്‍ പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി, ബോര്‍ഡ് ചെയര്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി എന്നിവര്‍ ഈ നല്ല തുടക്കത്തിന് ആശംസകള്‍ അര്‍പ്പിക്കുകയും അതിനോടൊപ്പം തന്നെ സഭയ്ക്കും സഭാ നേതൃത്വത്തിനും എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

 

അവരോടൊപ്പം ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ഷിക്കാഗോ), ഷാബു മാത്യു (ഷിക്കാഗോ), മേഴ്‌സി കുര്യാക്കോസ് (ഷിക്കാഗോ), പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എബിന്‍ കുര്യാക്കോസ് എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. ജോര്‍ജ് വി. ജോര്‍ജ് (ഫിലാഡല്‍ഫിയ), ജിയോ കടവേലില്‍ (സാക്രമെന്റോ), മാത്യു ചാക്കോ (കാലിഫോര്‍ണിയ), സജി കോട്ടൂര്‍, റോഷന്‍ പ്ലാമൂട്ടില്‍, ഷാജി മിറ്റത്തിലാനി (ഫിലാഡല്‍ഫിയ), അരുണ്‍ ദാസ്, ജയിംസ് കുര്യാക്കോസ് (ഡിട്രോയിറ്റ്), എല്‍സി വിതയത്തില്‍ (ബോസ്റ്റണ്‍) എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. ഷിക്കാഗോ എസ്.എം.സി.സി അംഗങ്ങളായ ഷിബു അഗസ്റ്റിന്‍, ആന്റോ കവലയ്ക്കല്‍, ജയിംസ് ഓലിക്കര, സണ്ണി വള്ളിക്കളം, ഷാജി ജോസഫ്, ഷാബു മാത്യു, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, ബിജി കൊല്ലാപുരം, ജോസഫ് നാഴിയംപാറ, ജോസഫ് തോട്ടുകണ്ടത്തില്‍ എന്നിവരും ആശംസകള്‍ അര്‍പ്പിക്കുകയും എല്ലാ പരിപാടികളും ക്രമീകരിക്കുന്നതില്‍ നേതൃത്വം നല്‍കുകയും ചെയ്തു. ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സദസിന് നന്ദി പറഞ്ഞു. ജയിംസ് കുരീക്കാട്ടില്‍ പരിപാടികളുടെ എം.സിയായിരുന്നു. മീഡിയയ്ക്കുവേണ്ടി ജോസ് ചേന്നിക്കര സന്നിഹിതനായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.