You are Here : Home / USA News

ആതുരസേവനത്തിന്റെ ആഹ്വനാവുമായി ഡി എം എ വനിതാവേദി

Text Size  

Story Dated: Wednesday, February 28, 2018 03:35 hrs UTC

വേദനിക്കുന്നവർക്കും രോഗികൾക്കും ആശ്വാസം പകരുന്നതിൽ എല്ലാകാലത്തും മാത്രകയായി നിന്നിട്ടുള്ള വനിതാ പ്രവർത്തകർ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ നേത്രത്വം നൽകുന്ന വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പങ്കുചേരുന്നു. മെഡിക്കൽ ക്യാമ്പുകൾ, രക്തദാന ബോധവത്കരണ സെമിനാറുകൾ, നിർദ്ധനർക്കായി ഭക്ഷ്യവസ്തു ശേഖരണം തുടങ്ങിയ സന്നദ്ധസേവന പ്രവർത്തനങ്ങൾക്കായി ഡി എം എ പ്രസിഡന്റ് മോഹൻ പനങ്കാവിലിന്റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടിവ് കമ്മിറ്റി സ്മിതാ അഭിലാഷ് ചെയര്പേഴ്സണായും ജൂലിമാത്യു സെക്രട്ടറിയായും 21 അംഗ വനിതവേദിയെ തെരഞ്ഞെടുത്തു. കൊച്ചി സ്വദേശിയായ സ്‌മിത ഫോർഡ്‌ മോട്ടോർ കമ്പനിയിയിലെ ഉദ്യോഗസ്ഥയും അഭിലാഷ് പോളിന്റെ സഹധര്മിണിയുമാണ്. ഒരു മികച്ച കലാകാരിയും ഫർമസിസ്റ്റുമായ ജൂലി തിരുവല്ല സ്വദേശിയുമാണ്.

 

Kസുരേന്ദ്രൻ നായർ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.